പ്രമുഖ ഇന്ത്യൻ ഇലക്ട്രോണിക്സ് നിർമാതാക്കളായ ഡിക്സൺ ടെക്നോളജീസും (Dixon Tchnologies) ആഗോള സ്മാർട്ഫോൺ ഭീമൻമാരും ചൈനീസ് കമ്പനിയുമായ വിവോയും (VIVO) സംയുക്ത നിർമാണ സംരംഭത്തിന്. ഡിക്സണ്‍ 51 ശതമനവും വിവോ ഇന്ത്യയ്ക്ക് 49 ശതമാനവും പങ്കാളിത്തമാണ് സംയുക്ത സംരംഭത്തിൽ ഉണ്ടാകുക. ഐക്കോണിക്ക് ഗ്ലോബൽ ബ്രാൻഡായ വിവോ ഇന്ത്യയുമായി പങ്കാളികളാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഡിക്സൺ ടെക്നോളജീസ് പ്രതിനിധി പറഞ്ഞു.
വിവയുമായുള്ള പങ്കാളിത്തം ഇന്ത്യയിലെ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ രംഗത്ത് ശക്തമായ ചുവടുറപ്പിക്കാൻ ഡിക്സണെ സഹായിക്കും. സംയുക്ത സംരംഭത്തിന് പുറത്ത് തങ്ങളുടെ സ്വാതന്ത്ര്യം നിലനിർത്തിക്കൊണ്ട് ഇരു കമ്പനികളും പ്രവർത്തിക്കും. ഇരു കമ്പനികളുടേയും തന്ത്രപരമായ താൽപര്യങ്ങൾ കാത്തുസൂക്ഷിക്കാൻ ഇത് സഹായിക്കും. വിദേശ നിയമം സംബന്ധിച്ച രാജ്യത്തിന്റെ നിയമങ്ങൾക്ക് അനിസരിച്ചായിരിക്കും സഹകരിച്ചുള്ള പ്രവർത്തനം. ഗുണനിലവാരം, എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യം എന്നിവയുടെ പ്രധാന മൂല്യങ്ങൾ പങ്കിടുന്ന മികച്ച പങ്കാളികളായാണ് ഡിക്സൺ വിവോയെ കാണുന്നതെന്നും പ്രതിനിധി വ്യക്തമാക്കി.
സമ്പന്നമായ പ്രാദേശിക മാനേജ്മെൻ്റ് അനുഭവവും മികച്ച പ്രൊഫഷണൽ നിർമാണ വൈദഗ്ധ്യവുമാണ് ഡിക്സണെ പങ്കാളികളാക്കാൻ കാരണമെന്ന് വിവോ ഇന്ത്യ പ്രതിനിധി പ്രതികരിച്ചു.
Dixon Technologies and Vivo India announce a joint venture to boost smartphone manufacturing in India. With Dixon holding a 51% stake, the collaboration strengthens India’s electronics ecosystem and supports sustainable growth.