വീട്ടിൽ വെച്ചിരിക്കുന്ന സ്വർണ്ണത്തിന് മാസമാസം നിങ്ങൾക്ക് കാശ് കിട്ടുന്ന ഒരു പദ്ധതിയുണ്ടെന്ന് അറിയാമോ? അതുപോലെ രോഗം വന്ന് ആശുപത്രിയിൽ അഡ്മിറ്റാകുന്ന സാഹചര്യം വന്നാൽ വാർഡിൽ കിടന്നാൽ 1000 രൂപയും ICU അഡ്മിറ്റായാൽ 2000 രൂപയും കുറഞ്ഞത് കിട്ടുമെന്ന് അറിയാമോ? ഓരോ ദിവസവും വില കൂടുന്ന സ്വർണ്ണ വില നമ്മളെ പരിഭ്രാന്തരാക്കുന്നില്ലേ? കാരണം നാളെ ഒരു കല്യാണത്തിനോ മറ്റ് ആവശ്യങ്ങൾക്കോ വേണ്ടി വന്നാൽ എങ്ങനെ വാങ്ങും? അതിന് ഇന്നേ വാങ്ങി വെക്കാൻ കഴിയും വിധം ലോൺ കിട്ടുമെന്ന് അറിയാമോ?
കേന്ദ്ര സഹകരണ മന്ത്രാലത്തിന്റെ ലൈസൻസോടെ പ്രവർത്തിക്കുന്ന വിന്നേഴ്സ് റോയൽ വർഷ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ അംഗങ്ങൾക്കാണ് ജീവിതത്തിലെ സാമ്പത്തിക ആവശ്യങ്ങൾ പിരിമുറുക്കങ്ങളോ, അല്ലലോ ഇല്ലാതെ പരിഹരിക്കാൻ പദ്ധതികളുള്ളത്. പൊതുജനത്തിന് അവരുടെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങനെ ചിട്ടയായി മുൻഗണന നിശ്ചയിച്ച് ചെയ്യാനാകും എന്ന് വിശദീകരിക്കുകയാണ് വിന്നേഴ്സ് റോയൽ വർഷ ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി (Winners Royal Varsha Credit Co Operative Society LTD) എക്സിക്യൂട്ടീവ് ഡയറക്ടർമാരായ കെ. ജയകുമാറും ടി.എ. ശ്രീകുമാറും, മൈബ്രാൻഡ് മൈ പ്രൈഡിൽ!
വ്യക്തികളേയും സംരംഭങ്ങളേയും സാമ്പത്തിക ഭദ്രത ഉള്ളവരാക്കി മാറ്റുക എന്നതാണ് വിന്നേഴ്സ് റോയൽ വർഷയുടെ ലക്ഷ്യം. അവിചാരിതമായ സാമ്പത്തിക പ്രശ്നങ്ങൾ കുടുംബങ്ങളെ പിടിച്ചുലക്കും. ഇത്തരം സാഹചര്യങ്ങളെ മറ്റാരുടേയും ആശ്രയമില്ലാതെ ആളുകളെ സാമ്പത്തികമായി സഹായിക്കുകയാണ് വിന്നേഴ്സ് റോയൽ വർഷ ചെയ്യുന്നത്. ഇതിനായി മൈക്രോ സേവിങ്സ് നടത്താനും ആളുകൾക്ക് അനുസരിച്ച് ഫ്ലെക്സിബിൾ ഇൻവെസ്റ്റെമെന്റ് മോഡുകൾ പ്രത്യേകം രൂപകൽപന ചെയ്യുകയുമാണ് വിന്നേഴ്സ്. ഇതിൽ നിന്നും വ്യക്തികൾക്ക് ഉയർന്ന റിട്ടേൺസ് നൽകാനും സ്ഥാപനം പ്രതിജ്ഞാബദ്ധരാണ്. ഇങ്ങനെ ഉയർന്ന നിക്ഷേപം നടത്തുന്നവർക്ക് നൽകുന്ന അതേ റിട്ടേൺസ് ചെറിയ നിക്ഷേപമുള്ള സാധാരണക്കാർക്കും നൽകുന്നു എന്നതാണ് വിന്നേഴ്സിന്റെ സവിശേഷത.
അംഗങ്ങൾക്കു മാത്രമേ സാമ്പത്തിക സേവനങ്ങൾ നൽകുള്ളൂ എന്നതാണ് സൊസൈറ്റികളെ ബാങ്കുകളിൽ നിന്നും വേറിട്ടു നിർത്തുന്ന പ്രധാന ഘടകം. എന്നാൽ ബാങ്കുകളേക്കാൾ മികച്ച് സേവനം സൊസൈറ്റികൾ അംഗങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു. ബാങ്കിന്റെ പല ലിമിറ്റേഷൻസും സൊസൈറ്റികൾക്ക് ഇല്ല. മാത്രമല്ല സൊസൈറ്റി അംഗങ്ങൾ തന്നെയാണ് അതാത് സൊസൈറ്റികളുടെ ബോർഡിനെ തിരഞ്ഞെടുക്കുക. ഇതാണ് സൊസൈറ്റികളും ബാങ്കുകളും തമ്മിലുള്ള വ്യത്യാസം.
ഫിനാൻഷ്യൽ പ്ലാനിങ്ങിന്റെ ആദ്യ പടിയാണ് ഇൻഷുറൻസ്. വ്യത്യസ്തമായ ഇൻഷുറൻസ് സേവനമാണ് വിന്നേഴ്സ് റോയൽ വർഷയുടെ പ്രധാന സവിശേഷത. കേരളത്തിൽ മാത്രം സൊസൈറ്റിക്ക് 40000ലധികം അംഗങ്ങളുണ്ട്. എല്ലാ മാസവും അയ്യായിരം അംഗങ്ങളുടെ വരെ വർധനവും വിന്നേഴ്സിനുണ്ട്. ഇത് പല ഇൻഷുറൻസ് കമ്പനികളുമായി ചേർന്ന് പ്രൊഡക്റ്റുകൾ കസ്റ്റമൈസ് ചെയ്യാനും ഡീപ് നെഗോഷ്യഷ്യൻ നടത്താനും വിന്നേഴ്സിനെ പ്രാപ്തമാക്കുന്നു. സാധാരണ ഇൻഷുറൻസ് പരിരക്ഷയ്ക്കൊപ്പം ആഡ് ഓൺ സർവീസുകളും വിന്നേഴ്സ് അംഗങ്ങൾക്ക് ഉറപ്പുനൽകുന്നു.
കൂടുതൽ വിവരങ്ങൾ അറിയാൻ വിളിക്കാം- 9048881883, 9048882884
Discover how Winners Royal Varsha Credit Co-operative Society offers unique financial solutions, including monthly returns on gold deposits, ICU hospitalization benefits, and flexible micro-savings schemes for financial security.