ക്രിസ്മസ്സിനോട് അനുബന്ധിച്ച് ദുബായ്-അബുദാബി ബജറ്റ് ടൂർ പാക്കേജുമായി ഐആർസിടിസി. “ദുബായ് ക്രിസ്മസ് ഡിലൈറ്റ് വിത്ത് അബുദാബി” എന്ന പാക്കേജ് ബജറ്റ് ഫ്രണ്ട്‌ലിയായാണ് ഒരുക്കിയിരിക്കുന്നത്. ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്കുള്ള പാക്കേജിൽ നിരവധി ഓഫറുകൾ ലഭ്യമാണ്.

ഡിസംബർ 24ന് ഇൻഡോറിൽ നിന്ന് വൈകുന്നേരം 4:40ന് യാത്ര ആരംഭിക്കും. രാത്രി 9.55ന് വിമാനം ദുബായിലെത്തും. രണ്ടാം ദിവസമായ ക്രിസ്മസ് ദിനത്തിൽ പ്രഭാതഭക്ഷണത്തിന് ശേഷം സന്ദർശകർക്ക് ഷോപ്പിംഗ് ആസ്വദിക്കാം. തുടർന്ന് മിറാക്കിൾ ഗാർഡൻ, ദുബായ് ക്രീക്കിലൂടെ ക്രൂയിസ് യാത്ര എന്നിവ ഒരുക്കിയിട്ടുണ്ട്. ക്രൂയിസിലെ അത്താഴമാണ് ഈ ദിവസത്തെ യാത്രയുടെ ഹൈലൈറ്റ്. മൂന്നാം ദിവസം ദുബായ് ടൂർ ആണ്. സ്പൈസ് സൂക്ക്, ജുമൈറ, ബുർജ് അൽ അറബ്, ദുബായ് ഫ്രെയിം, അറ്റ്ലാൻ്റിസ് ഹോട്ടൽ തുടങ്ങിയവ സന്ദർശിക്കും. ഇതിനു പുറമേ സന്ദർശകർക്ക് ഷോപ്പിംഗിനായി ദുബായ് മാളിലേക്ക് പോകാൻ അവസരമൊരുക്കും. ബുർജ് ഖലീഫയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ ആണ് മൂന്നാം ദിവസത്തിന്റെ ഹൈലൈറ്റ്.

നാലാം ദിനം ഡെസേർട്ട് സഫാരിയാണ്. ദുബായിലെ പ്രശസ്തമായ മാർക്കറ്റുകളിൽ ഷോപ്പിംഗ് നടത്താനും അവസരമുണ്ട്. ഗോൾഡ് സൂക്കിലും ഗ്ലോബൽ വില്ലേജിലുമാണ് അഞ്ചാം ദിവസത്തെ യാത്രകൾ. അബുദാബിയിലേക്കാണ് ആറാം ദിവസത്തെ യാത്ര. ഷെയ്ഖ് സായിദ് മസ്ജിദ്, യുഎഇയിലെ ആദ്യ ശിലാക്ഷേത്രമായ BAPS ഹിന്ദു ക്ഷേത്രം എന്നിവ സന്ദർശിക്കും. അതേ ദിവസം രാത്രി 8.40ന് തിരിച്ച് ഇന്ത്യയിലേക്ക് യാത്ര തിരിക്കും. ഡൽഹിയിൽ 5.35ന് വിമാനം തിരിച്ചെത്തും.

നിരക്ക്:
സിംഗിൾ ഒക്യുപ്പൻസി-1,18,500 രൂപ
ഡബിൾ ഒക്യുപ്പൻസി-1,03,000 രൂപ
ട്രിപ്പിൾ ഒക്യുപ്പൻസി-1,01,000 രൂപ
ചൈൽഡ് വിത്ത് ബെഡ് (5-11 വയസ്സ്)-99,000 രൂപ
ചൈൽഡ് വിത്തൗട്ട് ബെഡ് (5-11 വയസ്സ്)-90,100

Experience the magic of Christmas with IRCTC’s “Dubai Christmas Delight with Abu Dhabi” package. Enjoy six unforgettable nights exploring Dubai’s attractions, Abu Dhabi’s cultural sites, and festive activities. Rates start at ₹90,100.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version