ഇന്ത്യയിൽ ചുവടുറപ്പിക്കാൻ തായ്വാനീസ് ഫൂട്ട് വേർ നിർമാതാക്കളായ ഹോങ് ഫു ഇൻഡസ്ട്രിയൽ ഗ്രൂപ്പ് (Hong Fu Industrial Group). നൈക്കി, കോൺവേർസ്, വാൻസ്, പൂമ, അഡിഡാസ്, റീബോക്ക്, അണ്ടർ ആർമർ തുടങ്ങിയ അന്താരാഷ്ട്ര ബ്രാൻഡുകളുടെ വിതരണക്കാരാണ് ഹോങ് ഫു ഇൻഡസ്ട്രിയൽ ഗ്രൂപ്പ്. കമ്പനി തമിഴ്നാട് പനപ്പാക്കം SIPCOT ഇൻഡസ്ട്രിയൽ പാർക്കിൽ 1500 കോടി രൂപയുടെ നിർമാണ കേന്ദ്രമാണ് ആരംഭിക്കുന്നത്. നോൺ-ലെതർ അത്‌ലറ്റിക് പാദരക്ഷകളുടെ ലോകത്തിലെ രണ്ടാമത്തെ വലിയ നിർമാതാക്കളായ ഹോങ് ഫു പ്രതിവർഷം ഏകദേശം 200 ദശലക്ഷം ജോഡി സ്‌പോർട്‌സ് ഷൂകൾ നിർമിക്കുന്നു. മൂന്ന് ബില്യൺ ഡോളറാണ് കമ്പനിയുടെ വാർഷിക വരുമാനം.

ചടങ്ങിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അധ്യക്ഷത വഹിച്ചു. പനപാക്കത്തെ നിർമാണ കേന്ദ്രം 25000 പേർക്ക് തൊഴിലവസരം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൊഴിലാളികളിൽ 85 ശതമാനവും സ്ത്രീകളായിരിക്കും. 2026 ജനുവരിയോടെ നിർമാണ കേന്ദ്രം പ്രവർത്തനക്ഷമമാകും. ഹോങ്കോംഗ്, തായ്‌വാൻ, വിയറ്റ്‌നാം, ഇന്തോനേഷ്യ, മ്യാൻമാർ, തുടങ്ങിയ രാജ്യങ്ങളിൽ നിലവിൽ ഹോങ് ഫുവിന് നിർമാണ കേന്ദ്രങ്ങളുണ്ട്. ഇന്ത്യയുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക വികസനവും വർദ്ധിച്ചുവരുന്ന ആഗോള സ്വാധീനവുമാണ് രാജ്യത്ത് കൂറ്റൻ നിക്ഷേപത്തിന് കമ്പനിയെ പ്രേരിപ്പിച്ചതെന്ന് ഹോങ് ഫു പ്രതിനിധി പറഞ്ഞു.

Taiwanese footwear giant Hong Fu Industrial Group is investing ₹1,500 crore in a manufacturing facility in Tamil Nadu, creating 25,000 jobs. The facility, operational by 2026, will empower women workers and boost India’s global manufacturing prominence.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version