റെവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്ര റിസർവ് ബാങ്കിന്റെ പുതിയ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഇന്ത്യൻ സാമ്പത്തിക മേഖലയിലെ ഏറ്റവും ഉയർന്ന പദവികളിൽ ഒന്നാണ് റിസർവ് ബാങ്ക് ഗവർണറുടേത്. 2017ലെ കണക്ക് പ്രകാരം രണ്ടര ലക്ഷം രൂപയാണ് ആർബിഐ ഗവർണറുടെ മാസ ശമ്പളം. 2016 മുതൽ ആർബിഐ ഗവർണറുടെ ശമ്പളത്തിൽ വലിയ മാറ്റമില്ല. ശമ്പളത്തിനു പുറമേ നിരവധി ആനുകൂല്യങ്ങളും ആർബിഐ ഗവർണർക്ക് ലഭിക്കും.

ഈ ശമ്പളം ചെറുതാണ് എന്ന് തോന്നാമെങ്കിലും പ്രതീകാത്മകമായി നോക്കുമ്പോൾ ആർബിഐ ഗവർണർക്ക് വലിയ സ്ഥാനമുണ്ട്. മാസവരുമാനത്തിനും ആനുകൂല്യങ്ങൾക്കും പുറമേ ആർബിഐ ഗവർണർക്ക് ലഭിക്കുന്ന സവിശേഷമായ മറ്റൊരു സംഗതിയുണ്ട്, ഈ പദവിയിൽ ഇരിക്കുന്നവർക്കുള്ള ഔദ്യോഗിക വസതിയാണത്. മുംബൈയിലെ മലബാർ ഹിൽസിലുള്ള ആർബിഐ ഗവർണറുടെ ഔദ്യോഗിക വസതിക്ക് ഏകദേശം 450 കോടി രൂപ മതിപ്പ് വില കണക്കാക്കപ്പെടുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് പണിത വമ്പൻ ബംഗ്ലാവാണിത്. ഇതിനു പുറമേ ആഢംബര കാറും ഗവർണർക്ക് ഔദ്യോഗികമായി ലഭിക്കും.

Sanjay Malhotra has been appointed as the 26th Governor of the Reserve Bank of India, succeeding Shaktikanta Das. He takes on this prestigious role to oversee monetary policy, banking regulation, and financial stability, starting his tenure on December 11, 2024.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version