ഇന്ത്യൻ സിനിമയെന്നാൽ ബോളിവുഡ് മാത്രമാണ് എന്ന ധാരണ എന്നോ തെറ്റിദ്ധാരണയായി തീർന്നിരിക്കുന്നു. ബാഹുബലിയും കെജിഎഫും പുഷ്പയും അടക്കമുള്ള ചിത്രങ്ങൾ ബോക്സോഫീസ് കലക്ഷനിലും ആ തെറ്റിദ്ധാരണ തിരുത്തിക്കുറിച്ചു. ഈ ചിത്രങ്ങൾ മിക്കവയും റിലീസിനു മുൻപേ കോടികളുടെ കലക്ഷൻ സ്വന്തമാക്കിയിരുന്നു. എന്നാൽ റിലീസിനു മുൻപേ തന്നെ ടിക്കറ്റ് ബുക്കിങ്ങിലൂടെ 100 കോടി നേടിയ ആദ്യ ഇന്ത്യൻ സിനിമ ഇവയൊന്നുമല്ല, അതൊരു മലയാള ചിത്രമാണ്. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ എത്തിയ മരക്കാർ-അറബിക്കടലിന്റെ സിംഹമാണ് പ്രീ റിലീസിൽത്തന്നെ 100 കോടി നേടിയ ആദ്യ ഇന്ത്യൻ ചിത്രം.

2021 ഡിസംബർ രണ്ടിനായിരുന്നു ചിത്രത്തിന്റെ റിലീസ്. റിസർവേഷനിലൂടെ മാത്രം 100 കോടി ക്ലബ്ബിൽ കയറിയാണ് മരക്കാർ അന്ന് ചരിത്രം രചിച്ചത്. റിലീസ് തിയ്യതി പ്രഖ്യാപിച്ചതുമുതൽ ചിത്രത്തിന്റെ ടിക്കറ്റുകൾ പ്രീബുക്കിങ്ങിൽ ചൂടപ്പം പോലെ വിറ്റുപോയി. അഞ്ച് ഭാഷകളിലായി ലോകമെമ്പാടുമുള്ള 4100 സ്ക്രീനുകളിലാണ് മരക്കാർ പ്രദർശനത്തിനെത്തിയത്. ദിവസേന 16,000 ഷോകളായിരുന്നു ചിത്രത്തിനുണ്ടായിരുന്നത്. കേരളത്തിൽ മാത്രം 626 സ്ക്രീനുകളിലാണ് മരക്കാർ പ്രദർശനത്തിനെത്തിയത്.

മലയാളത്തിലെ എക്കാലത്തേയും ഉയർന്ന ബജറ്റ് ചിത്രമായ മരക്കാറിന്റെ മുടക്കുമുതൽ 100 കോടി രൂപയായിരുന്നു. ആറ് ദേശീയ പുരസ്‌കാരങ്ങളാണ് മരക്കാർ കരസ്ഥമാക്കിയത്. കോവിഡിനെ തു‌ടർന്ന് 2020 റിലീസാകേണ്ട ചിത്രം വൈകുകയായിരുന്നു. തുടർന്ന് ഒടിടിയിൽ മാത്രം ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചു. എന്നാൽ ആരാധകരുടെ നിരന്തര അഭ്യർത്ഥന മാനിച്ച് ചിത്രം തിയേറ്ററുകളിൽ എത്തുകയായിരുന്നു. ഇതാണ് റിലീസിനു മുൻപേ തന്നെ ചിത്രത്തിന് വൻ ഹൈപ്പ് നൽകിയതും പ്രീബുക്കിങ്ങ് റെക്കോർഡ് സൃഷ്ടിച്ചതും.

Discover how Marakkar: Lion of the Arabian Sea, starring Mohanlal, became a milestone in South Indian cinema with Rs. 100 crore in advance bookings and global acclaim.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version