ഇന്ത്യയിൽനിന്നുള്ള കോഴി മുട്ടകൾക്ക് പുതിയ ഇറക്കുമതി പെർമിറ്റുകൾ നൽകുന്നത് നിർത്തി ഗൾഫ് രാജ്യമായ ഒമാൻ. അടുത്തിടെ ഖത്തർ ഇന്ത്യയിൽ നിന്നുള്ള മുട്ടകൾക്ക് നിയന്ത്രണം ഏറപ്പെടുത്തിയതിന് പിന്നാലെയാണ് ഒമാനിന്റെ നടപടി. ഇരു രാജ്യങ്ങളുടേയും നിയന്ത്രണ നടപടികൾ  വൻ തോതിൽ മുട്ട കയറ്റുമതി ചെയ്യുന്ന സംസ്ഥാനമായ തമിഴ്നാടിനെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. തമിഴ്നാട്ടിലെ നാമക്കൽ കേന്ദ്രീകരിച്ചുള്ള മുട്ട കയറ്റുമതിയാണ് ഇതിലൂടെ പ്രതിസന്ധിയിലായിരിക്കുന്നത്.

തമിഴ്നാട്ടിൽ നിന്നുള്ള ഡിഎംകെ എംപി കെ.ആർ.എൻ. രാജേഷ് കുമാർ വിഷയം കഴിഞ്ഞ ദിവസം രാജ്യസഭയിൽ അവതരിപ്പിച്ചിരുന്നു. വിഷയത്തിൽ ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളോട് ചർച്ച നടത്തണമെന്ന് അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഒമാൻ, ഖത്തർ വിദേശ മന്ത്രാലയ പ്രതിനിധികളുമായി വിഷയം ചർച്ച ചെയ്യാൻ സമയം അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. നിയന്ത്രണങ്ങൾ കാരണം 15 കോടിയോളം വില വരുന്ന മുട്ടകൾ കുടുങ്ങിക്കിടക്കുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ജൂണിൽ മുട്ടകൾക്കുള്ള ഇറക്കുമതി പെർമിറ്റ് ഒമാൻ നിർത്തലാക്കിയിരുന്നു. തുടർന്ന് കോൺസുലേറ്റ് തലത്തിലുള്ള നിരവധി ചർച്ചകൾക്കൊടുവിൽ സെപ്റ്റംബറിൽ ഇറക്കുമതി പുനരാരംഭിച്ചു. എന്നാൽ ഇത് വീണ്ടും നിർത്തലാക്കുകയായിരുന്നു.

Oman has stopped issuing import permits for Indian table eggs, dealing a severe blow to Tamil Nadu’s Namakkal poultry industry. Exporters call for urgent diplomatic intervention as shipments worth Rs 15 crore remain stranded.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version