ന്യൂയോർക്ക് സിറ്റിക്കും ലണ്ടനും ഇടയിൽ ഒരു മണിക്കൂർ കൊണ്ട് യാത്ര സാധ്യമാകുന്ന ഹൈപ്പർലൂപ്പ് പദ്ധതിയുമായി ഇലോൺ മസ്കിന്റെ ‘ബോറിംഗ് കമ്പനി’. 20 ബില്യൺ ഡോളർ ചിലവിൽ സമുദ്രത്തിനടിയിലൂടെയാണ് അറ്റ്ലാൻ്റിക് ടണൽ ഹൈപ്പർലൂപ്പ് പദ്ധതി വരിക. ഭീമമായ ചിലവും സാങ്കേതിക പ്രശ്നങ്ങളും കാരണം ഏറെനാളായി മുടങ്ങിക്കിടന്നിരുന്ന ആശയമാണ് മസ്ക് ഇപ്പോൾ വീണ്ടും മുന്നോട്ടു കൊണ്ടുവന്നിരിക്കുന്നത്. നൂതന ടണലിങ് ടെക്നോളജിയും ഹൈപ്പർലൂപ്പ് സാങ്കേതിക വിദ്യയും സംയോജിപ്പിച്ചാണ് മസ്കിന്റെ പുതിയ പദ്ധതി.

അറ്റ്ലാന്റിക് സമുദ്രത്തിന് അടിയിലൂടെ 4800 കിലോമീറ്റർ ടണൽ നിർമിക്കാനാണ് പദ്ധതി. നിലവിൽ ആകാശമാർഗം എട്ട് മണിക്കൂർ എടുക്കുന്ന നിയൂയോർക്ക്-ലണ്ടൺ യാത്ര ടണലിന്റേയും ഹൈപ്പർലൂപ്പിന്റേയും വരവോടെ ഒരു മണിക്കൂർ ആയി കുറയുമെന്ന് മസ്ക് അവകാശപ്പെടുന്നു. മുൻപ് 20 ട്രില്യൺ ഡോറിന് അടുത്ത് ചിലവ് പ്രതീക്ഷിച്ചിരുന്ന പദ്ധതി ഇപ്പോൾ നൂതന സാങ്കേതിക വിദ്യയിലൂടെ 20 ബില്യണിൽ ചെയ്യാമെന്നാണ് മസ്കിന്റെ വാദം. ടണലിങ് വിദ്യകൾക്കു പുറമേ ഓട്ടോമേഷനും ചിലവ് കുറഞ്ഞ നിറഞ്ഞ വസ്തുക്കളുമാണ് ചിലവ് ചുരുക്കാൻ സഹായിച്ചിരിക്കുന്നത്.

2013ൽ മസ്കിന്റെ  ‘ഹൈപ്പർലൂപ്പ് ആൽഫ’ എന്ന പഠനത്തിലൂടെയാണ് ആധുനിക ലോകത്ത് ഹൈപ്പർലൂപ്പ് ആദ്യം ചർച്ചയാകുന്നത്. ഭൂമിക്ക് മുകളിലൂടെയോ ഭൂഗർഭ പാതയിലൂടെയോ ലോ-പ്രഷർ ട്യൂബുകളിലൂടെ മണിക്കൂറിൽ 1000 കിലോമീറ്ററിലധികം വേഗതയിൽ സഞ്ചരിക്കാവുന്ന സാങ്കേതിക വിദ്യയാണ് ഹൈപ്പർലൂപ്പ്. ട്യൂബിനുള്ളിലെ ഫ്ലോട്ടിങ് പോഡുകൾ ചക്രങ്ങൾക്ക് പകരം മാഗ്‌നെറ്റിക് ലെവിറ്റേഷൻ  സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പ്രവർത്തിക്കുക.

Elon Musk’s proposal for a $20 billion undersea tunnel connecting New York City and London using Hyperloop technology sparks renewed interest. Despite its ambitious potential, experts remain cautious about its feasibility and challenges.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version