റീട്ടെയില്‍ ബിസിനസില്‍  മാത്രമല്ല എം എ യൂസഫലിയുടെ പാദമുദ്ര പതിഞ്ഞിരിക്കുന്നത് .നിലവില്‍ ബാങ്ക് ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതിലാണ് എം.എ യൂസഫലിയുടെ ശ്രമം. കേരളത്തിലെ നാല് ബാങ്കുകളുടെ ഒന്നും രണ്ടുമല്ല  രണ്ടായിരം കോടി രൂപ മൂല്യം വരുന്ന  ഓഹരിയാണ് യൂസഫലി സ്വന്തമാക്കിയിരിക്കുന്നത്. ലുലു ഗ്രൂപ്പ് ഉടമ എം എ യൂസഫലിയുടെ ഇന്ത്യൻ ഓഹരി വിപണി നിക്ഷേപം സൗത്ത് ഇന്ത്യൻ ബാങ്ക്, സി.എസ്.ബി, ഇസാഫ് സ്മാള്‍ ഫിനാൻസ് ബാങ്ക്, ഫെഡറല്‍ ബാങ്ക്  എന്നിവയുടെ  ഓഹരികളാണ് യൂസഫലി കരസ്ഥമാക്കിയത്.

 2024 സെപ്റ്റംബറിലെ കണക്ക് പ്രകാരം വിവിധ രാജ്യങ്ങളിലായി യൂസഫലിക്ക് വിവിധ് രാജ്യങ്ങളിലായി 200ലധികം ലുലു ഹൈപ്പർമാർക്കറ്റും 24 ഷോപ്പിംഗ് മാളുമുണ്ട്.
ഇന്ത്യയില്‍ മാത്രം 7 ലുലു മാള്‍ ഉണ്ട്.  അതിൽ ഏഷ്യയിലെ ഏറ്റവും വലിയ ലുലു മാള്‍ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്നതാണ്.  

ഫെഡറല്‍ ബാങ്കിന്റെ  3.10% ഓഹരികള്‍ ഹോള്‍ഡ് ചെയ്യുന്നു. അതായത് ആകെ ഫെഡറല്‍ ബാങ്കില്‍ 75,200,640 ഓഹരികള്‍ എ.എ യൂസഫലി വാങ്ങിയിട്ടുണ്ട്. ഇവയുടെ നിലവിലെ മൂല്യം 1,587.9 കോടി രൂപയാണ്. അതായത് ഈ നാലു ബാങ്കുകളിലെ നിക്ഷേപങ്ങളില്‍ ഏറ്റവും വലിയ ഹോള്‍ഡിങ് വാല്യു ഫെഡറല്‍ ബാങ്ക് ഓഹരികള്‍ക്കാണുള്ളത്. രണ്ടാമത് സൗത്ത് ഇന്ത്യൻ ബാങ്കിനും.

2024 സെപ്തംബർ പാദത്തില്‍ സൗത്ത് ഇന്ത്യൻ ബാങ്കില്‍ എം.എ യൂസഫലി പുതിയ നിക്ഷേപം നടത്തി  4.32% ഓഹരികള്‍  വാങ്ങിയിട്ടുണ്ട്.  സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 112,949,061 ഓഹരികളാണ് അദ്ദേഹം വാങ്ങിയത്. നിലവില്‍ ഈ ഓഹരികളുടെ മൂല്യം 271.3 കോടി രൂപയാണ്.

  കാത്തലിക് സിറിയൻ ബാങ്ക് – സി.എസ്.ബിയില്‍ 3,756,427 ഓഹരികളാണ് എം.എ യൂസഫലി വാങ്ങിയത്. ഇത് 2.17% ഷെയറാണ്. നിലവിലെ ഇതിന്റെ മൂല്യം 116.1 കോടി രൂപയാണ്.  

 ഇന്ത്യയിലെ മികച്ച ചെറുകിട ധനകാര്യ ബാങ്കുകളിലൊന്നായ   തൃശൂർ ആസ്ഥാനമായ ഇസാഫ് സ്മാള്‍ ഫിനാൻസ് ബാങ്കിൽ എം .എ യൂസഫലിയ്ക്ക് 4.49% ഓഹരികളാണുള്ളത്. കണക്ക് പ്രകാരം മൊത്തം 23,118,659 ഓഹരികളാണ് കൈവശമുള്ളത്. നിലവില്‍ ഇതിന്റെ മൂല്യം 92.1 കോടി രൂപയുണ്ട്.

കഴിഞ്ഞയാഴ്ചത്തെ യു.എ.ഇ ഓഹരി വിപണിയില്‍ വൻ നേട്ടമായിരുന്നു ലുലു റീട്ടെയില്‍ ഹോള്‍ഡിംഗിന് ലഭിച്ചത്. അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചില്‍ (ADX) മുൻപന്തിയിലായിരുന്നു ലുലു.  ലുലു ഐ.പി.ഒ വഴി  മൊത്തം 30% ഓഹരികളായിരുന്നു വില്‍പന നടത്തിയത്. 172 ഡോളറാണ് ഈ വർഷത്തെ ഐ.പി.ഒയിലൂടെ ലുലു സമാഹരിച്ചത്. ഈ വർഷം യു.എ.ഇയില്‍ നടന്ന ഏറ്റവും വലിയ ഐ.പി.ഒ എന്ന ഖ്യാതിയും ലുലു സ്വന്തമാക്കി.

Explore MA Yusuf Ali’s extensive investments in Indian banks and global retail. With stakes worth over ₹2,000 crore in Kerala-based banks and a thriving Lulu Group, he continues to make a mark in business and finance.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version