അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശയാത്രികരായ സുനിതാ വില്യംസിന്റേയും ബുച്ച് വിൽമോറിന്റേയും മടക്കയാത്ര ഇനിയും വൈകുമെന്ന് നാസ. ഇരുവരുടേയും തിരിച്ചുവരവിനായി മാർച്ച് അവസാനം വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്ന് നാസ വൃത്തങ്ങൾ അറിയിച്ചു.

സുനിതാ വില്യംസിനും ബുച്ച് വിൽമോറിനും പകരമുള്ള ബഹിരാകാശ യാത്രാസംഘത്തിന്റെ തയാറെടുപ്പ് പൂർത്തിയാകാത്തതും സ്പേസ് എക്സ് ക്രൂ ഡ്രാഗണിലെ പ്രൊസസിങ് പ്രശ്നങ്ങളുമാണ് തിരിച്ചുവരവ് വൈകാൻ കാരണം. ഫെബ്രുവരിയിൽ നിശ്ചയിച്ചിരുന്ന മടക്കയാത്രയാണ് ഇപ്പോൾ മാർച്ചിലേക്ക് മാറ്റിയിരിക്കുന്നത്. എന്നാൽ കൃത്യമായ തിയ്യതി നാസ പുറത്തുവിട്ടിട്ടില്ല.

എട്ടു ദിവസത്തെ ബഹിരാകാശ പര്യവേക്ഷണത്തിനായാണ് ജൂണിൽ സുനിത വില്യംസും സഹയാത്രികൻ ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലെത്തിയത്. എന്നാൽ ഇവർ യാത്ര തിരിച്ച ബോയിങ് സ്റ്റാർലൈനർ പേടകത്തിലെ യന്ത്രത്തകരാർ കാരണം ഭൂമിയിലേക്കുളള തിരിച്ചുവരവ് വൈകുകയായിരുന്നു.

അതേസമയം സുനിത വില്യംസും സഹസഞ്ചാരികളും ബഹിരാകാശത്ത് ക്രിസ്‌മസ് ആഘോഷിക്കുന്ന ചിത്രങ്ങൾ നാസ പുറത്തുവിട്ടിട്ടുണ്ട്. ക്രിസ്‌മസിന് മുന്നോടിയായി സുനിത അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സാൻ്റാ തൊപ്പി അണിഞ്ഞ് നിൽക്കുന്ന ചിത്രമാണ് നാസ എക്സ് പ്ലാറ്റ്ഫോമിൽ പങ്ക് വെച്ചിരിക്കുന്നത്.

NASA mission delay, Crew-10 postponement, Sunita Williams, Butch Wilmore, ISS extended stay, Boeing Starliner, Dragon spacecraft, space research, Crew-9 handover, ISS spacecraft docked.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version