കാൻസറിനെതിരെ വികസിപ്പിച്ച വാക്സിൻ 2025 മുതൽ രോഗികൾക്ക് സൗജന്യമായി വിതരണം ചെയ്യാനൊരുങ്ങുകയാണ് റഷ്യ. റഷ്യൻ ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള റേഡിയോളജി മെഡിക്കൽ റിസർച്ച് സെന്റർ ആണ് കാൻസർ വാക്സിനുകൾ വികസിപ്പിച്ചതുമൊയി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വിട്ടത്.

എംആർഎൻഎ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ളതാണ് റഷ്യ വികസിപ്പിച്ച കാൻസർ വാക്സിൻ. COVID-19 കാലത്ത് പ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുന്ന ജനിതക നിർദ്ദേശങ്ങൾ നൽകുന്ന വാക്സിനുകളിലൂടെയാണ് എംആർഎൻഎ സാങ്കേതികവിദ്യ പ്രാധാന്യം നേടിയത്. കാൻസർ ചികിത്സയിൽ ട്യൂമർ കോശങ്ങളെ തിരിച്ചറിയാനും നശിപ്പിക്കാനും എംആർഎൻഎ വാക്സിൻ ശരീരത്തെ പരിശീലിപ്പിക്കുന്നു.
സാധാരണ കാൻസർ ചികിത്സാ രീതികളായ കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പി തുടങ്ങിയവ ആരോഗ്യമുള്ള കോശങ്ങളേയും ബാധിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഇതിൽനിന്നും വ്യത്യസ്തമായി എംആർഎൻഎ വാക്സിൻ ക്യാൻസർ കോശങ്ങളെ പ്രത്യേകമായി ലക്ഷ്യമിടുന്നു. ഇതിലൂടെ കാൻസർ ചികിത്സയിലെ ദോഷകരമായ പാർശ്വഫലങ്ങൾ കുറയ്ക്കാനാകും.

നിരവധി ഗവേഷണ സ്ഥാപനങ്ങൾ ചേർന്ന് വികസിപ്പിച്ച വാക്സിൻ ട്യൂമറും കാൻസ‍ർ സെല്ലുകളുടെ വ്യാപനത്തേയും തടയുമെന്ന് പ്രീ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ കണ്ടെത്തിയതായി റഷ്യൻ ആരോഗ്യ വകുപ്പ് പ്രതിനിധി അറിയിച്ചു. റഷ്യയിൻ കാൻസർ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് രാജ്യം ഇത്തരമൊരു ഇടപെടൽ നടത്തുന്നത്. കാൻസർ വാക്സിൻ്റെ പേര് ഉൾപ്പെടെയുള്ള മറ്റ് വിവരങ്ങൾ റഷ്യ പുറത്തുവിട്ടിട്ടില്ല.

അതേസമയം, ഈ നവംബറിൽ യുകെ-യിലെ നാഷണൽ ഹെൽത്ത് സർവ്വീസ് ക്യാൻസറിനെതിരെ ട്രയൽ വാക്സിൻ ലോഞ്ച് ചെയ്തിരുന്നു. ക്യാൻസർ രോഗം ബാധിച്ചവർക്ക് വാക്സിൻ വേഗത്തിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായി നാഷണൽ ഹെൽത്ത് സർവ്വീസ് ക്യാൻസർ വാക്സിൻ ലോഞ്ച് പാഡ്  (CVLP) പുറത്തിറക്കിയിരുന്നു. അന്ന് നാഷണൽ ഹെൽത്ത് സർവ്വീസ് വ്യക്തമാക്കിയിരുന്നത്, ക്യാൻസർ വാക്സിൻ രോഗം വരാതിരിക്കാനുള്ള പ്രിവെന്റീവ് മെഡിസിനല്ല, പകരം രോഗം സ്ഥിരീകരിച്ചവർക്ക് രോഗമുക്തിക്ക് നൽകുന്ന വാക്സിനാണ് എന്നാണ്. ക്യാൻസർ രോഗങ്ങളെ കണ്ടെത്തി നശിപ്പിക്കാൻ ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ കഴിവുള്ളതാണ് ഈ വാക്സിൻ. ഇംഗ്ലണ്ടിൽ ക്യാൻസർ രോഗികൾക്ക് പുതിയ വാക്സിൻ ഫലപ്രദമാണെന്നാണ് നാഷണൽ ഹെൽത്ത് സർവ്വീസ് വ്യക്തമാക്കുന്നത്.

Russia is set to launch its mRNA-based cancer vaccine for free distribution in 2025, targeting tumor cells with precision to reduce side effects. Learn about its potential impact and global developments in cancer treatment.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version