ശബരി റെയിൽ പദ്ധതി രണ്ട് ഘട്ടമായി നടപ്പാക്കാൻ കേന്ദ്ര സർക്കാറിനോട് അനുമതി തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ കേന്ദ്ര സർക്കാരിൻ്റെ പരിഗണനയിലുള്ള ചെങ്ങന്നൂർ-പമ്പ റെയിൽപാതയ്ക്ക് മികച്ച ബദലാണ് പദ്ധതിയെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിൽ പറഞ്ഞു.
ആർബിഐയുമായി ചേർന്നുള്ള ത്രികക്ഷി കരാർ വേണ്ടെന്ന നിലപാട് സംസ്ഥാനം കൈക്കൊള്ളും. ശബരി റെയിൽ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ അങ്കമാലി-എരുമേലി-നിലക്കൽ പാത പൂർത്തിയാക്കും. പദ്ധതിക്കായി 8 കിലോമീറ്ററോളം സ്ഥലമെടുപ്പ് പൂർത്തിയായി. പദ്ധതിയുടെ നിർമാണ ചെലവിന്റെ 50 ശതമാനം തുക കിഫ്ബി വഹിക്കും. സംസ്ഥാനത്തിൻ്റെ ചിലവിന് അനുസൃതമായി അധിക വായ്പ അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആദ്യഘട്ടത്തിൽ സിംഗിൾ ലൈനുമായാണ് മുന്നോട്ടു പോകുക. വികസന ഘട്ടത്തിൽ പാത ഇരട്ടിപ്പിക്കൽ അടക്കമുള്ള കാര്യങ്ങൾ പരിഗണിക്കും.
Kerala CM Pinarayi Vijayan announces plans to implement the Sabari Rail project in two phases, starting with the Angamaly-Erumeli-Nilakkal line, with KIIFB funding 50% of the costs.