1.3 ലക്ഷം രൂപ മുതൽ വില വരുന്ന പാസഞ്ചർ, കാർഗോ ഇലക്ട്രിക് വാഹനങ്ങളുമായി വാർഡ് വിസാർഡ്. പോർട്ട്‌ഫോളിയോ വിപുലീകരിച്ച് കൂടുതൽ വിൽപന ലക്ഷ്യംവെച്ചാണ് ഗുജറാത്ത് ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിർമാതാക്കളായ വാർഡ് വിസാർഡ് ഇന്നൊവേഷൻസ് ആൻഡ് മൊബിലിറ്റി ലിമിറ്റഡിന്റെ പ്രവർത്തനം.

വാർഡ്‌വിസാർഡ് ജോയ്-ഇ-റിക്ക്, ജോയ്-ഇ-ബൈക്ക് ബ്രാൻഡുകൾക്ക് കീഴിൽ നാല് പുതിയ മോഡലുകൾ പുറത്തിറക്കി. രണ്ട് പാസഞ്ചർ ഇലക്ട്രിക് ത്രീ-വീലറുകൾ, രണ്ട് കാർഗോ ഇ-ത്രീ-വീലറുകൾ, നെമോ എന്ന ഹൈസ്പീഡ് ഇലക്ട്രിക് ഇരുചക്രവാഹനം എന്നിവ ഉൾപ്പെടുന്നതാണ് പുതിയ ലോഞ്ച്. 3.85 ലക്ഷം രൂപയാണ് ജോയ്-ഇ-റിക്ക് പാസഞ്ചർ ഇ-ത്രീവീലറിന്റെ എക്സ് ഷോറൂം വില. ഇത് കൂടാതെ 1.34 ലക്ഷം രൂപ എക്സ് ഷോറൂം വില വരുന്ന ഒരു ഇ-പാസഞ്ചർ ത്രീവീലറും കമ്പനി ഇറക്കുന്നുണ്ട്. കാർഗോ വിഭാഗത്തിലും 1.30 ലക്ഷം മുതൽ 4. 24 ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങളാണ് കമ്പനി വിപണിയിലെത്തിച്ചിരിക്കുന്നത്. 99000 രൂപയാണ് വാർഡ്‌വിസാർഡ് നെമോ ഹൈസ്പീഡ് ഇ-സ്കൂട്ടറിന്റെ വില.

ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലെ ശക്തമായ സാന്നിധ്യമാകുന്നതിനൊപ്പം ഇലക്ട്രിക് ത്രീ-വീലറുകളും ശക്തമാക്കാൻ ഒരുങ്ങുകയാണ് കമ്പനി. ഭാവിയിലെ വിൽപനയുടെ 30-35% ഇലക്ട്രിക് ത്രീ-വീലറുകറായിരിക്കുമെന്ന് കമ്പനി അറിയിച്ചു. ഈ സാമ്പത്തിക വർഷത്തിൽ 35,000-40,000 ഇരുചക്ര വാഹനങ്ങളും 2,000 മുച്ചക്ര വാഹനങ്ങളും ഉൾപ്പെടെ 42,000 യൂണിറ്റ് വരെ വിൽപനയാണ് വാർഡ് വിസാർഡ് ലക്ഷ്യമിടുന്നത്. അടുത്ത സാമ്പത്തിക വർഷത്തിൽ ഇരുചക്ര വാഹനങ്ങളുടെ എണ്ണം 50000മായും മുച്ചക്ര വാഹനങ്ങളുടേത് 10000മായും ഉയർത്തും. 

Wardwizard Innovations & Mobility is set to revolutionize India’s EV market with ambitious sales targets, innovative models, and expanded production capacity in electric two-wheelers and three-wheelers.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version