മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരത്തിലേറിയിരിക്കുകയാണ് ബിജെപി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ്. മഹാരാഷ്ട്രയിലെ ബിജെപിയുടെ പ്രധാന മുഖമായ ദേവേന്ദ്ര ഫഡ്നാവിസിൻ്റെ ആസ്തി എത്രയെന്ന് നോക്കാം.

നിയമസഭാ തെരഞ്ഞെടുപ്പിലെ നാമനി‍ർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യാവാങ്മൂലം അനുസരിച്ച് 13.27 കോടി രൂപയുടെ സ്ഥാവര ജംഗമ വസ്തുക്കളാണ് ദേവേന്ദ്ര ഫഡ്നാവിസിന് ഉള്ളത്. 2023-24 സാമ്പത്തിക വർഷത്തിലെ അദ്ദേഹത്തിന്റെ ആകെ വരുമാനം 79 ലക്ഷം രൂപയാണ്. 2022-23 സാമ്പത്തിക വർഷത്തിൽ ഇത് 92 ലക്ഷമായിരുന്നു.

സ്വന്തം പേരിൽ 56 ലക്ഷം രൂപയുടേയും ഭാര്യ അമൃത ഫഡ്‌നാവിസിൻ്റെ പേരിൽ 6.96 കോടി രൂപയുടേയും മകളുടെ പേരിൽ 10.22 ലക്ഷം രൂപയുടേയും ജംഗമ വസ്തുക്കളുണ്ട്. അദ്ദേഹത്തിന്റെ കൈവശം പണമായി 23,500 രൂപയും ഭാര്യയുടെ പക്കൽ 10,000 രൂപയും ഉണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ചന്ദ്രാപുരിൽ കൃഷിഭൂമി, നാഗ്പുരിലെ ധരംപേതിൽ റെസിഡൻഷ്യൽ കെട്ടിടം ഉൾപ്പെടെ 4,68,96,000 രൂപ വിലവരുന്ന സ്ഥാവര വസ്തുക്കൾ ഫഡ്നാവിസിൻ്റെ പേരിലുണ്ട്. ഭാര്യയുടെ പേരിൽ 95,29,000 രൂപയുടെ സ്ഥാവര വസ്തുക്കളുമുണ്ട്.

22 ലക്ഷം രൂപയാണ് ഫഡ്നാവിസിന്റെ ബാങ്ക് നിക്ഷേപം. ഭാര്യയുടെ പേരിൽ 1,43,717 രൂപയുടെ നിക്ഷേപവുമുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ഓഹരിവിപണി, മ്യൂച്വൽ ഫണ്ട് തുടങ്ങിയവയിൽ ഫഡ്നാവിസിന് നിക്ഷേമില്ല. എന്നാൽ സ്വന്തം പേരിൽ പോസ്റ്റൽ സേവിങ്സ്, ഇൻഷുറൻസ് പോളിസികൾ തുടങ്ങിയവയിൽ 20,70,607 രൂപയുടെ നിക്ഷേപവും ഭാര്യ അമൃതയുടെ പേരിൽ ബോണ്ട്, ഷെയ‍ർ, മ്യൂച്വൽ ഫണ്ട് തുടങ്ങിയവയിലായി 5,62,59,031 രൂപയുടെ നിക്ഷേപവുമുണ്ട്.

Dive into Devendra Fadnavis and Amruta Fadnavis’s financial portfolios. With a combined net worth of over ₹13 crore, their wealth is rooted in real estate, stocks, and investments, reflecting financial stability.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version