ഉയർച്ചതാഴ്ച്ചകളാണ് ജീവിതത്തെ ജീവിതമാക്കുന്നത്. ആ ഉയർച്ചതാഴ്ച്ചകൾ ഒരുപോലെ പ്രതിഫലിച്ച ജീവിതമാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടേത്. ഒരു കാലത്ത് സച്ചിനേക്കാൾ മികച്ച ക്രിക്കറ്റർ എന്ന് അറിയപ്പെട്ടിരുന്ന കാംബ്ലി ചുരുങ്ങിയ കാലത്തെ ക്രിക്കറ്റ് ജീവിതം കൊണ്ടുതന്നെ കോടികളുടെ സമ്പാദ്യമുണ്ടാക്കി. എന്നാൽ പിന്നീട് കളിക്കളത്തിൽ നിന്നും വിട്ടു നിൽക്കേണ്ടി വന്ന കാംബ്ലിക്ക് ക്രമേണ സമ്പാദ്യങ്ങൾ ഓരോന്നും നഷ്ടമായി. ഇപ്പോൾ ബിസിസിഐയിൽ നിന്നും ലഭിക്കുന്ന പെൻഷൻ തുക കൊണ്ടാണ് കാംബ്ലി ജീവിക്കുന്നത്. അടുത്തിടെ മുംബൈയിൽ നടന്ന ഒരു ചടങ്ങിൽ സച്ചിനും കാംബ്ലിയും കണ്ടുമുട്ടിയ വീഡിയോ വൈറലായിരുന്നു.
മുംബൈയിൽ 1972 ജനുവരി 18ന് ജനിച്ച കാംബ്ലിയും സച്ചിനും സ്കൂൾ കാലം മുതൽ ഒന്നിച്ചായിരുന്നു. ഇതിഹാസ ക്രിക്കറ്റ് പരിശീലകൻ രമാകാന്ത് അച്റേക്കരുടെ ശിഷ്യരായിരുന്നു ഇരുവരും. സ്വപ്നതുല്യമായ കരിയർ തുടക്കമായിരുന്നു കാംബ്ലിയുടേത്. ടെസ്റ്റിൽ ഇന്ത്യയ്ക്കായി അടുപ്പിച്ച് രണ്ട് മത്സരങ്ങളിൽ ഡബിൾ സെഞ്ച്വറികൾ കാംബ്ലി സ്വന്തമാക്കി. സച്ചിനൊപ്പം ചേർന്നും അല്ലാതെയും നിരവധി ഇന്നിങ്സുകളിൽ കാംബ്ലി ഇന്ത്യയ്ക്കായി ഏകദിനത്തിലും കരുത്ത് കാട്ടി. നൂറിലധികം ഏകദിനങ്ങളിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞ കാംബ്ലി രണ്ട് സെഞ്ച്വറി അടക്കം മൂവാരിത്തലധികം റൺസും നേടി. എന്നാൽ പിന്നീട് ഫോം നഷ്ടപ്പെട്ട അദ്ദേഹം ടീമിനു പുറത്തായി.
കരിയറിന്റെ ഏറ്റവും ഉന്നതിയിൽ നിൽക്കുന്ന കാലത്ത് 1.5 മില്യൺ ഡോളറായിരുന്നു കാംബ്ലിയുടെ ആസ്തി. എന്നാൽ 2022 ആയപ്പോഴേക്കും അദ്ദേഹത്തിന്റെ വാർഷിക വരുമാനം നാല് ലക്ഷം രൂപ മാത്രമായി ചുരുങ്ങി. ബിസിസിഐയിൽ നിന്നും ലഭിക്കുന്ന 30000 രൂപ മാത്രമാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ഏക വരുമാന മാർഗം.
Explore Vinod Kambli’s journey from a cricketing prodigy and Sachin Tendulkar’s schoolmate to facing financial struggles. A story of highs, lows, and life’s unpredictability.