യൂട്യൂബിലൂടെ ലക്ഷങ്ങളും കോടികളും വരുമാനം ഉണ്ടാക്കുന്നവരുടെ വാർത്തകൾ നമ്മൾ കാണാറുണ്ട്. എന്നാൽ വളരാനെന്ന പോലെ തളർന്ന് പൊഴിയാനും സാധ്യതയുള്ള ഇടമാണ് യൂട്യൂബ്. അതിന് തെളിവാണ് നളിനി ഉനാഗർ എന്ന ‘മുൻ’ യൂട്യൂബർ. സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലാണ് തനിക്കുണ്ടായ ഭീമമായ നഷ്ടത്തെപ്പറ്റി നളിനി വെളിപ്പെടുത്തലുമായി എത്തിയത്.

എട്ട് ലക്ഷം രൂപയാണ് യൂട്യൂബ് ചാനൽ തുടങ്ങാൻ ക്യാമറ തുടങ്ങിയ ഉപകരണങ്ങൾ വാങ്ങാനും പ്രൊമോഷനുമായി നളിനി ചിലവഴിച്ചതത്രേ. എന്നാൽ കുക്കിങ് ചാനൽ തുടങ്ങി മൂന്ന് വർഷത്തോളം തുടർച്ചയായി കണ്ടൻ്റുകൾ ചെയ്തിട്ടും തനിക്ക് ഒരു രൂപ പോലും വരുമാനം ലഭിച്ചില്ല. താനൊരു പരാജിത യൂട്യൂബറാണ്. അത്കൊണ്ട് തന്റെ ക്യാമറയും കിച്ചൺ ആസക്സസറീസും അടക്കമുള്ള ഉത്പന്നങ്ങൾ വിൽപന ചെയ്യാൻ ആഗ്രഹിക്കുന്നു-നളിനി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.  മൂന്ന് വർഷത്തിനിടെ 250ലധികം വീഡിയോകളാണ് നളിനി യൂട്യൂബിൽ അപ്ലോഡ് ചെയ്തത്. ഇപ്പോൾ അതെല്ലാം അവർ ഡിലീറ്റ് ചെയ്തു.

ചാനൽ നിർത്തിയത് സങ്കടകരമാണെന്ന് നെറ്റിസൺസ് അഭിപ്രായപ്പെടുന്നു. എന്നാൽ വീഡിയോ ഡിലീറ്റ് ചെയ്തത് വൻ അബദ്ധമായെന്നും യൂട്യൂബ് അൽഗോരിതം വെച്ച് ഭാവിയിൽ അവയ്ക്ക് റീച്ചുണ്ടാകാനുള്ള സാധ്യത ഉണ്ടായിരുന്നെന്നും ചിലർ ആഭിപ്രായപ്പെടുന്നു. 

Nalini Unagar, creator of Nalini’s Kitchen Recipe, exits YouTube after financial losses. Despite investing ₹8 lakh over three years, her channel generated no income. Her journey sheds light on the challenges of content creation.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version