തെലുഗു സൂപ്പർതാരം നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹമാണ് ഇപ്പോൾ സിനിമാ ലോകത്തെ ചർച്ചാ വിഷയം. കുറുപ്പ് എന്ന ചിത്രത്തിൽ ദുൽഖറിന്റെ നായികയായെത്തി മലയാളികൾക്കും സുപരിചിതയാണ് ശോഭിത. തെലുങ്ക് പരമ്പരാഗത രീതിയിലാണ് താരങ്ങളുടെ വിവാഹച്ചടങ്ങുകൾ.

ആന്ധ്രയിൽ ജനിച്ച ശോഭിത 2013ൽ ഫെമിന മിസ് ഇന്ത്യ ഏർത്ത് ആയതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് 2016ൽ രമൺ രാഘവ് ടൂവിലൂടെ അവർ ബോളിവുഡിൽ അരങ്ങേറി. സിനിമയിലെത്തിയ കാലം മുതൽ മികച്ച വേഷങ്ങൾ ചെയ്യാൻ ശ്രദ്ധ വെക്കുന്ന ശോഭിത ഒരു ചിത്രത്തിന് 70 ലക്ഷം മുതൽ ഒരു കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നുണ്ട്. ഏഴ് മുതൽ പത്ത് കോടി വരെയാണ് ശോഭിതയുടെ ആകെ ആസ്തി.  തെലുഗിനു പുറമേ ഹിന്ദിയിലും മലയാളത്തിലും താരം മികച്ച ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. ഇതിനു പുറമേ നിരവധി ശ്രദ്ധേയമായ വെബ് സീരീസുകളിലും ശോഭിത താരമായി.

ശോഭിതയുടെ മുംബൈയിലെ ആഢംബര വീട് മികച്ച ഇന്റീരിയർ കൊണ്ടും കലാപരത കൊണ്ടും മുൻപ് വാർത്തയിൽ നിറഞ്ഞിരുന്നു. വിവാഹത്തോട് അനുബന്ധിച്ച് നാഗചൈതന്യയുടെ പിതാവും സൂപ്പർ താരവുമായ നാഗാർജുന ശോഭിതയ്ക്ക് രണ്ടര കോടി രൂപ വില വരുന്ന Lexus LM MPV സമ്മാനിച്ചിരുന്നു.

Sobhita Dhulipala, renowned for her roles in Bollywood and Telugu cinema, has an estimated net worth of Rs 7 to 10 crores. Alongside her success, her lavish lifestyle and marriage to Naga Chaitanya add to her incredible journey in the entertainment industry.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version