മലയാളികളുടെ സ്വന്തം 'മസിലളിയൻ'

എന്തൊക്കെയാണ് തന്നെ കാത്തിരിക്കുന്നത് എന്ന് ഒരു ധാരണയുമില്ലാതെയാണ് ഉണ്ണി മുകുന്ദൻ എന്ന ചെറുപ്പക്കാരൻ 19 വർഷങ്ങൾക്കും മുൻപ് അഹമ്മദാബാദിൽ നിന്നും കേരളത്തിലേക്കെത്തുന്നത്. വർഷങ്ങൾക്കിപ്പുറം മാർക്കോ എന്ന ചിത്രത്തിലൂടെ തന്റെ കരിയർ ബെസ്റ്റ് ഓപ്പണിങ് കലക്ഷനായ അഞ്ച് കോടിയിൽ എത്തി നിൽക്കുകയാണ് താരം.

ഗുജറാത്തിൽ ജോലി ചെയ്യുന്ന സാധാരണ മലയാളി കുടുംബത്തിലാണ് ഉണ്ണി ജനിച്ചുവളർന്നത്. ചെറുപ്പം മുതലേ ഏതൊരു മധ്യവർഗക്കാരനേയും പോലെ സ്വപ്നങ്ങൾക്കു പുറകേ പോകാൻ ഉത്തരവാദിത്വങ്ങൾ വിലങ്ങുതടിയായി. ജോലിക്കൊപ്പം ചെറു നാടകങ്ങളിലൂടെയും മറ്റും ഉണ്ണി ഉള്ളിലെ കലാവാസന നിലനിർത്തി.

എന്നാൽ ജോലിയുപേക്ഷിച്ച് മുഴുവൻ സമയ അഭിനേതാവാകാനുള്ള തീരുമാനമെടുത്താണ് ഉണ്ണി കേരളത്തിലേക്ക് വണ്ടി കയറുന്നത്. ഇവിടെയും കാര്യങ്ങൾ എളുപ്പമായിരുന്നില്ല. സ്വർണത്തളികയിൽ വേഷങ്ങളും വെച്ച് സംവിധായികരൊന്നും ഉണ്ണിയെ കാത്തിരിപ്പുണ്ടായിരുന്നില്ല. യാതൊരു സിനിമാ ബന്ധവും ഇല്ലാത്ത കുടുംബത്തിൽ നിന്നുള്ള വരവ് ഉണ്ണിക്ക് സ്വാഭാവികമായും നിരവധി തിരിച്ചടികൾ നൽകി. പക്ഷേ പിൻമാറാൻ അയാൾ തയ്യാറായിരുന്നില്ല.

2012ൽ ഇറങ്ങിയ മല്ലു സിങ് ആണ് ഉണ്ണിയുടെ സിനിമാജീവിതത്തിൽ വഴിത്തിരിവായത്. എന്നാൽ അധികമാർക്കും അറിയാത്ത ഒരു കാര്യമുണ്ട്-ഉണ്ണി മുകുന്ദൻ ആദ്യം അഭിനയിച്ച സിനിമ മലയാളത്തിലല്ല, തമിഴിലാണ്. 2011ൽ അനന്യയ്ക്കൊപ്പം ഉണ്ണി നായകനായെത്തിയ സീദൻ ആണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. ഇളയ സൂപ്പർസ്റ്റാർ ധനുഷ് ചിത്രത്തിൽ അതിഥി വേഷത്തിലെത്തി. ബോംബെ മാർച്ച് 12 ആണ് ഉണ്ണിയുടെ ആദ്യ മലയാള ചിത്രം. പിന്നീട് ബാങ്കോങ്ക് സമ്മർ, തത്സമയം ഒരു പെൺകുട്ടി എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് ഉണ്ണി മല്ലു സിങ്ങിലെത്തുന്നത്.

12 വർഷങ്ങൾക്കിപ്പുറം മലയാള സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിക്കാൻ ഉണ്ണിക്ക് കഴിഞ്ഞു. ചിട്ടയായ വ്യായാമത്തിലൂടെ പരിപാലിച്ചുപോരുന്ന ശരീരം ഉണ്ണിയെ മലയാളത്തിന്റെ സ്വന്തം മസിലളിയൻ ആക്കി. അഭിനയത്തിനു പുറമേ നിർമാണ രംഗത്തും താരം സജീവമാണ്. ഗാനരചനയിലും സംഗീതാലാപനത്തിലും ഉണ്ണി കഴിവുതെളിയിച്ചിട്ടുണ്ട്.

ട്രിങ്ക് വെബ്സൈറ്റിന്റെ കണക്കനുസരിച്ച് ഏതാണ്ട് 26 കോടി രൂപയാണ് താരത്തിന്റെ മൊത്തം ആസ്തി. വാഹനപ്രേമി കൂടിയായ ഉണ്ണിയുടെ ഗാരേജിൽ നിരവധി ആഢംബര കാറുകളും സ്പോർട്സ് ബൈക്കുകളുമുണ്ട്. 

Discover the inspiring journey of Unni Mukundan, from an office job in Ahmedabad to becoming a Malayalam cinema icon. From Mallu Singh to the blockbuster Marco, his story is one of passion, perseverance, and success.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version