വിലക്കിനെ അതിജീവിച്ച വിവേകിന്റെ ആസ്തി 1200 കോടി, Vivek Oberoi

റോൾസ് റോയ്സിന്റെ ഏറ്റവും ആഢംബരം നിറഞ്ഞ കാറായ 12 കോടിയുടെ കള്ളിനൻ വാങ്ങി ബോളിവുഡ് താരം വിവേക് ഒബ്രോയ് അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. ബോളിവുഡിൽ ഗംഭീര ഹിറ്റുകളൊന്നും വിവേകിന്റെ പേരിലില്ല. എന്ന് മാത്രമല്ല കരിയറിലുടനീളം നിരവധി ‘ഒതുക്കലുകൾ’ കൂടി നേരിട്ട താരമാണ് വിവേക്. എന്നിട്ടും താരത്തിന്റെ ആസ്തി 1200 കോടിയാണ്. അഭിനയത്തിനും അപ്പുറം വളർന്ന ബിസിനസ് സാമ്രാജ്യമാണ് താരത്തിന്റെ ഈ വമ്പൻ ആസ്തിക്ക് പിന്നിൽ.

2002ൽ രാം ഗോപാൽ വർമയുടെ കമ്പനി എന്ന ചിത്രത്തിലൂടെയാണ് വിവേക് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് സാഥിയാ, മസ്തി, ഓംകാര തുടങ്ങിയ ഹിറ്റുകളിലും അദ്ദേഹം ഭാഗമായി. ബോളിവുഡിലെ അടുത്ത താരോദയം എന്ന ഘട്ടത്തിൽ നിൽക്കുമ്പോഴാണ് അദ്ദേഹം ഐശ്വര്യ റായിയുമായി അടുപ്പത്തിലാകുന്നത്. ഇതിനെത്തുടർന്ന് ഐശ്വര്യയുടെ മുൻ കാമുകനായ സൽമാൻ ഖാനുമായി വിവേക് ഉടക്കിലായി. പിന്നീടങ്ങോട്ട് വിവേകിന് ബോളിവുഡിൽ വേഷങ്ങൾ കുറഞ്ഞു. വിവേകിനെതിരെ അപ്രഖ്യാപിത വിലക്കുണ്ട് എന്ന തരത്തിലായിരുന്നു അന്ന് ബോളിവുഡിലെ അടക്കംപറച്ചിലുകൾ. ഇങ്ങനെ ബോളിവുഡിലെ കടുത്ത ലോബിയിങ്ങാണ് ഇരുപത് വർഷം മുൻപ് വിവേകിന് നേരിടേണ്ടി വന്നത്. എന്നാൽ തുടർന്നും വിവേക് തെലുങ്ക്, മലയാളം ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളത്തിൽ ലൂസിഫറിലെ വില്ലൻ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഇതിനിടയിൽത്തന്നെ സിനിമയ്ക്ക് പുറത്ത് വിവേക് ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാൻ ആരംഭിച്ചിരുന്നു. റിയൽ എസ്റ്റേറ്റ് സംരംഭമായ കർമ ഇൻഫ്രാസട്രക്ചറിൽ നിന്നും ഇവന്റ് മാനേജ്മെന്റ് സ്ഥാപനമായ മെഗാ എന്റർടെയ്ൻമെന്റിൽ നിന്നുമാണ് താരത്തിന്റെ സമ്പാദ്യത്തിന്റെ ഏറിയ പങ്കും. ഇതിനു പുറമേ യുഎഇ റാസൽഖൈമയിലെ അക്വാ ആർക് എന്ന പദ്ധതിയുടെ സ്ഥാപകൻ കൂടിയാണ് വിവേക്. അൽ മർജൻ ഐലൻഡിലെ പദ്ധതിയുടെ ചിലവ് 2300 കോടി രൂപയാണ്. വിദ്യാഭ്യാസ രംഗത്തും സംരംഭക സാന്നിദ്ധ്യം അറിയിച്ചിട്ടുള്ള വിവേക് സ്വർണിം സർവകലാശാലയുടെ സഹസ്ഥാപകൻ കൂടിയാണ്. നിരവധി സ്റ്റാർട്ടപ്പുകളിലും വിവേക് ഒബ്രോയിക്ക് നിക്ഷേപമുണ്ട്. ഈ ബിസിനസ് സംരംഭങ്ങളിൽ നിന്നാണ് വിവേക് കൂറ്റൻ സമ്പാദ്യം നേടിയെടുത്തത്.

Bollywood star Vivek Oberoi, known for his acting career and role in Lucifer, has built a ₹1200 crore business empire through ventures like Karma Infrastructure, Mega Entertainment, and the ₹2300 crore Aqua Ark project in UAE.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version