പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കുവൈത്ത് സന്ദർശനത്തിൽ ഇരു രാജ്യങ്ങളും നാല് ഉഭയകക്ഷി കരാറുകൾ ഒപ്പുവെച്ചു. 43 വർഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശിക്കുന്നത്. ഇതിനെത്തുടർന്നാണ് നിർണായകമായ കരാറുകൾ ഒപ്പുവെച്ചത്. പ്രതിരോധ രംഗത്തെ സഹകരണം, സാംസ്‌കാരിക കൈമാറ്റം, കായിക സഹകരണം, രാജ്യാന്തര സോളാർ സഖ്യത്തിൽ പങ്കുചേരൽ തുടങ്ങിയ കരാറുകളിലാണ് ഇന്ത്യയും കുവൈത്തും ഒപ്പുവെച്ചത്.

പ്രതിരോധ വ്യവസായം, പ്രതിരോധ ഉപകരണങ്ങളുടെ വിതരണം, സംയുക്ത പ്രതിരോധ അഭ്യാസങ്ങൾ, പ്രതിരോധ പരിശീലനം, പ്രതിരോധ ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും കൈമാറ്റം, ഗവേഷണ വികസന സഹകരണം തുടങ്ങിയവയിൽ സഹകരണം ഉറപ്പാക്കുന്ന കരാറാണ് ഇവയിൽ ഏറ്റവും പ്രധാനം. ഇരുരാജ്യങ്ങളുടേയും പ്രധാനമന്ത്രിമാർ നടത്തിയ കൂടിക്കാഴ്ചയിൽ വ്യാപാരം, നിക്ഷേപം, ഊർജം, തുടങ്ങി വിവിധ മേഖലകളിൽ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി ചർച്ചകൾ നടത്തി.

നരേന്ദ്ര മോഡിയെ ഇന്ത്യയിലേക്ക് യാത്രയാക്കാൻ കുവൈത്ത് പ്രധാനമന്ത്രി അഹമ്മദ് അബ്ദുള്ള അൽ അഹമ്മദ് അൽ സബാ വിമാനത്താവളത്തിൽ നേരിട്ടെത്തിയതും ശ്രദ്ധേയമായി. നേരത്തെ കുവൈത്തിലെത്തിയ മോഡിക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ മുബാറക് അൽ കബീർ നെക്ലേസ് കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് സമ്മാനിച്ചിരുന്നു.

During PM Modi’s historic visit to Kuwait in December 2024, India and Kuwait signed key agreements, including a defense cooperation MoU, elevating bilateral ties to a strategic partnership.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version