ലഘുഭക്ഷണ ബ്രാൻഡായ ഡ്രംസ് ഫുഡ്, എപ്പിഗാമിയ എന്നിവയുടെ സഹസ്ഥാപകനായിരുന്നു റോഹൻ മിർചന്ദാനി. 1982ൽ യുഎസ്സിൽ ജനിച്ച റോഹൻ ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി സ്റ്റേൺ സ്‌കൂൾ ഓഫ് ബിസിനസ്സിലും ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ്സ് സ്‌കൂളുകളിലൊന്നായ പെൻസിൽവാനിയ യൂണിവേഴ്‌സിറ്റിയിലെ വാർട്ടൺ സ്‌കൂളിലും പഠനം പൂർത്തിയാക്കി.

2013ൽ ഡ്രംസ് ഫുഡിലൂടെയാണ് റോഹൻ തന്റെ സംരംഭകയാത്ര ആരംഭിക്കുന്നത്. ഗണേഷ് കൃഷ്ണമൂർത്തി, രാഹുൽ ജെയിൻ, ഉദയ് താക്കർ എന്നിവരുമായി ചേർന്ന് 15 ലക്ഷം രൂപ മുതൽമുടക്കിലാണ് അദ്ദേഹം ഡ്രംസ് ഫുഡ് ഇന്റർനാഷണൽ ആരംഭിക്കുന്നത്. മുംബൈയിലെ ഡെസേർട്ട് ലോഞ്ച് ആയി ആരംഭിച്ച കമ്പനി പ്രാരംഭത്തിൽ ഹോക്കി പോക്കി ഐസ്ക്രീം മാത്രമാണ് നിർമിച്ചിരുന്നത്. പിന്നീട് 2015ൽ ഗ്രീക്ക് യോഗർട്ട് ബ്രാൻഡായ എപ്പിഗാമിയ പുറത്തിറക്കി. ഇന്ന് ഇന്ത്യയിൽ 20,000ലധികം റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ എപ്പിഗാമിയ ലഭ്യമാണ്.

തനതായ രുചിയും, മികച്ച ഗുണനിലവാരവുമാണ് എപ്പിഗാമിയയെ ജനപ്രിയ ബ്രാൻഡാക്കി മാറ്റിയത്. ഫ്രഞ്ച് ഡയറി കമ്പനി ഡാനോണും ബോളിവുഡ് നടി ദീപിക പദുക്കോണുമെല്ലാം എപ്പിഗാമിയയിൽ നിക്ഷേപകരാണ്. കേരളത്തിലെ സൂപ്പർമാർക്കറ്റുകളിലടക്കം പ്രചാരമുള്ള ബ്രാൻഡാണ് എപ്പിഗാമിയ യോഗർട്ട്. 2023 ഡിസംബറിൽ റോഹൻ മിർചന്ദാനി എപ്പിഗാമിയ എക്‌സിക്യൂട്ടീവ് ചെയർമാനായി മാറിയിരുന്നു. കഴിഞ്ഞദിവസം, 41ാം വയസ്സിൽ ഹൃദയാഘാതം മൂലമായിരുന്നു റോഹന്റെ മരണം.

Rohan Mirchandani, co-founder of Epigamia, transformed India’s FMCG landscape with Greek yogurt and innovative products. Remembering his entrepreneurial vision and lasting impact on the industry.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version