രാജകൊട്ടാരവും സുഖലോലുപതയും വിട്ടിറങ്ങിയ സിദ്ധാർത്ഥൻ ലോകത്തിന് വെളിച്ചമായ ബുദ്ധനായി മാറിയ കഥ നമുക്കറിയാം. എന്നാൽ വലിയ ആഢംബരങ്ങൾ ഉപേക്ഷിച്ച് ബുദ്ധ സന്യാസിയായി മാറിയ ഒരു വ്യക്തിയുണ്ട് മലേഷ്യയിൽ. മലേഷ്യൻ വ്യവസായിയും രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരൻമാരിൽ ഒരാളുമായ ആനന്ദ കൃഷ്ണന്റെ മകൻ. ആനന്ദ കൃഷ്ണന്റെ 45339 കോടി രൂപ ആസ്തിയുള്ള സ്വത്തിന്റെയെല്ലാം അനന്തരാവകാശി ആയിരുന്നു അദ്ദേഹത്തിന്റെ മകൻ വെൻ അജാൻ സിരിപന്യോ. എന്നാൽ എല്ലാ സൗഭാഗ്യങ്ങളും ത്യജിച്ച് സിരിപന്യോ 20 വർഷങ്ങൾക്കു മുൻപ് സന്യാസ ജീവിതം സ്വീകരിച്ചു, അതും അദ്ദേഹത്തിന്റെ പതിനെട്ടാമത്തെ വയസ്സിൽ.
ജിജ്ഞാസകൊണ്ടാണ് ആദ്യമായി സിരിപന്യോ സന്യാസജീവിതത്തെക്കുറിച്ച് പഠിച്ചത്. സുഖ ജീവിത്തിൽ നിന്നുമുള്ള താൽക്കാലിക പിൻവാങ്ങൽ എന്ന നിലയിൽ ആരംഭിച്ച അന്വേഷണം താമസിയാതെ ആത്മീയ പരിശീലനത്തിന്റേയും ത്യാഗത്തിന്റേയും ആജീവനാന്ത യാത്രയായി മാറി. പിന്നീട് പൂർണമായും സന്യാസ പാത സ്വീകരിച്ച സിരിപന്യോ 20 വർഷത്തോളമായി തായ്ലൻഡിലെ ഥേരവാദ ബുദ്ധമത പാരമ്പര്യം പിന്തുടരുന്ന Dtao Dum ആശ്രമത്തിന്റെ മഠാധിപതിയാണ്.
അതിസമ്പന്ന പശ്ചാത്തലത്തിൽ ജനിച്ച സിരിപന്യോയുടെ ഇപ്പോഴത്തെ ലാളിത്യവും അർപ്പണബോധവും നിറഞ്ഞ സന്യാസ ജീവിതം ആളുകളിൽ കൗതുകം ഉണ്ടാക്കുന്നതാണ്. എട്ട് ഭാഷകളിൽ പ്രാവീണ്യമുള്ള സിരിപന്യോയുടെ ആഴത്തിലുള്ള ആത്മീയ പ്രഭാഷണങ്ങളും ആളുകളെ ആശ്ചര്യപ്പെടുത്തുന്നു. ആന്തരിക സമാധാനത്തിനും ലാളിത്യത്തിനും ഊന്നൽ നൽകുന്നവയാണ് അദ്ദേഹത്തിന്റെ ആത്മീയ പ്രഭാഷണങ്ങൾ.
Discover the inspiring journey of Ven Ajahn Siripanyo, the son of Malaysian billionaire Ananda Krishnan, who renounced a ₹45,339 crore inheritance to embrace the monastic life.