ഇന്ത്യയുടെ തന്നെ വാഹന വ്യവസായ ചരിത്രത്തിലെ വിപ്ലവ നാമമാണ് അറ്റ്ലാന്റ സ്കൂട്ടർ. ആദ്യ ഇന്ത്യൻ നിർമിത സ്കൂട്ടർ, അതും നിർമാണം കേരളത്തിൽ. ഈ സവിശേഷതകളും പേറി എത്തിയെങ്കിലും അധികകാലം മുൻപോട്ട് പോകാൻ അറ്റ്ലാന്റയ്ക്ക് ആയില്ല.

വ്യവസായ വകുപ്പിൽ ജോയിന്റ് ഡയറക്ടറായിരുന്ന എൻ.എച്ച്. രാജ്കുമാറിന്റെ സ്വപ്നമാണ് അറ്റ്ലാന്റ സ്കൂട്ടറിലൂടെ ഉയിരേകിയത്. തിരുവനന്തപുരം കൈമനം സ്വദേശിയായ രാജ്കുമാർ 1961 ൽ മോട്ടോർ കമ്പനി എന്ന വാഹനനിർമാണ കേന്ദ്രം ആരംഭിച്ചത്. കമ്പനിയുടെ ഏറ്റവും മുൻനിര ഉത്പന്നമായിരുന്നു അറ്റ്ലാന്റ സ്കൂട്ടർ.

അറ്റ്ലാൻ്റ തദ്ദേശീയമായി നിർമിച്ച സ്കൂട്ടർ മാത്രമല്ല, രാജ്യത്തെ ആദ്യ ഗിയർലെസ് സ്കൂട്ടർ കൂടിയായിരുന്നു. ആദ്യ അറ്റ്ലാന്റ മോഡൽ രാജ്‌കുമാറിൻ്റെ മകൻ ഡോ. വിനയ രഞ്ജൻ ഇപ്പോഴും ഒരു നിധി പോലെ സൂക്ഷിച്ചിരിക്കുന്നു. എൻ.എച്ച്. രാജ്കുമാറിൻ്റെ കുടുംബത്തിനൊപ്പം തിരുവിതാംകൂർ രാജകുടുംബത്തിനും അറ്റ്ലാന്റയിൽ ഓഹരി ഉണ്ടായിരുന്നു. 1962 ൽ 5 ലക്ഷം രൂപ മൂലധന നിക്ഷേപത്തിലും 12 ജീവനക്കാരുമായാണ് അറ്റ്ലാൻ്റ സ്കൂട്ടർ നിർമാണം ആരംഭിച്ചത്. ഏകദേശം 10,500 അറ്റ്ലാൻ്റ സ്കൂട്ടറുകൾ നിർമിച്ചിരുന്നു. ആദ്യ സ്കൂട്ടറിന് 1200 രൂപയായിരുന്നു വില. കേരളത്തിനു പുറമേ ഹൈദരാബാദ്, ഗുണ്ടൂർ, കർണാടക, ഹൂബ്ലി എന്നിവിടങ്ങളിലും സ്‌കൂട്ടർ വിൽപന നടത്തി.

ലാംബ്രട്ട, വെസ്പ തുടങ്ങിയ മുൻനിര മോഡലുകളോടായിരുന്നു അറ്റ്ലാൻ്റയുടെ മത്സരം. പിന്നീട് കേരള സ്റ്റേറ്റ് എഞ്ചിനീയറിംഗ് ടെക്നീഷ്യൻസ് കോഓപ്പറേറ്റീവ് സൊസൈറ്റി (NCOS) രഞ്ജൻ മോട്ടോർ കമ്പനിയും കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് കമ്പനി അറ്റ്ലാൻ്റയുടെ നിർമ്മാണവും ഏറ്റെടുത്തു. അങ്ങനെയാണ് അറ്റ്ലാന്റ ഗിയർ സ്കൂട്ടറുകളിലേക്ക് മാറുന്നത്. എന്നാൽ തൊഴിൽ സമരങ്ങൾ കമ്പനിയുടെ ഉൽപാദനത്തേയും വിൽപനയേയും ബാധിച്ചതോടെ 1973ൽ അറ്റ്ലാൻ്റ നിർമാണം നിർത്തി. 

Discover the story of Atlanta Scooter, India’s first gearless and locally manufactured scooter from Kerala. Launched in 1962 by N.H. Rajkumar, it paved the way for India’s automobile revolution before ceasing production in 1973.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version