ഗവേഷണ വികസന പ്രവർത്തനങ്ങളില്‍ രാജസ്ഥാൻ, കേരളം, ഒഡിഷ എന്നീ സംസ്ഥാനങ്ങളുടെ സംയുക്ത വിഹിതം നടപ്പു സാമ്പത്തിക വർഷം 77 ശതമാനമായി ഉയരുമെന്ന് റിസർവ് ബാങ്കിന്റെ ബഡ്‌ജറ്റ് പഠനത്തില്‍ വ്യക്തമാക്കുന്നു. ഗവേഷണ വികസന പ്രവർത്തനങ്ങൾക്കായി ഏറ്റവും കൂടുതൽ തുക ചിലവഴിക്കുന്ന സംസ്ഥാനങ്ങളിൽ കേരളവും മുന്നിലാണ്. ദേശീയ ശരാശരിയേക്കാള്‍ രാജസ്ഥാൻ നാലിരട്ടിയും കേരളം മൂന്നിരട്ടിയും തുകയാണ് ഗവേഷണ, വികസന പ്രവർത്തനങ്ങള്‍ക്ക് മുടക്കുന്നത്
സംസ്ഥാന GDP-യുടെ 0.3% തുകയാണ് കേരളം ഗവേഷണ, വികസന പ്രവർത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നത്. കാർഷിക, വ്യവസായ മേഖലകളിലെ ഗവേഷണ, വികസന പ്രവർത്തനത്തിനായാണ് കേരളം കൂടുതല്‍ പണം മുടക്കുന്നത്.
രാജ്യത്തെ പത്ത് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പ്രഖ്യാപിച്ച സാമ്പത്തിക ബഡ്‌ജറ്റുകള്‍ വിശകലനം നടത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഇതനുസരിച്ച് ഈ മൂന്ന് സംസ്ഥാനങ്ങളും ചേർന്ന് ഗവേഷണ, വികസന പ്രവർത്തനങ്ങള്‍ക്ക് നടപ്പുവർഷം 17,478 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഇവരുടെ സംയോജിത ആഭ്യന്തര മൊത്തം ഉത്പാദനത്തിന്റെ കേവലം 0.1 ശതമാനം തുക മാത്രമാണിത്. അഞ്ച് വർഷമായി കേരളം, രാജസ്ഥാൻ, ഒഡിഷ എന്നിവയുടെ ഈ മേഖലയിലെ നിക്ഷേപം കുത്തനെ കൂടുകയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
വിദ്യാഭ്യാസ മേഖലയില്‍ കേരളം മുടക്കുന്ന പണത്തില്‍ 46 ശതമാനവും ഗവേഷണ, വികസന പ്രവർത്തനങ്ങള്‍ക്കാണ് വിനിയോഗിക്കുന്നതെന്നും റിസർവ് ബാങ്ക് റിപ്പോർട്ടില്‍ പറയുന്നു. കേരളത്തിന്റെ തനതു വിദ്യാഭ്യാസ പദ്ധതികൾ സാധാരണക്കാരായ വിദ്യാർത്ഥി മേഖലയെ ലക്‌ഷ്യം വച്ചുകൊണ്ടാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം കൊണ്ട് വന സെമീർസ്റ്റർ സമ്പ്രദായം അടക്കമുള്ള നൂതന സംരംഭങ്ങൾ റിസർവ് ബാങ്കിന്റെ പ്രശംസക്ക് പാത്രമായിട്ടുണ്ട്.
കേരളത്തിലെ ഇൻഡസ്ട്രിയൽ, ലോജിസ്റ്റിക്കൽ, വ്യവസായ പാർക്കുകൾ, ഐ ടി പാർക്കുകൾ, ഫുഡ് പാർക്ക് എന്നിവിടങ്ങളിൽ ആരംഭിച്ച വ്യവസായ സംരംഭങ്ങളിൽ ഗവേഷണ വികസന പ്രവർത്തനങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. സാങ്കേതിക വിദ്യാഭ്യാസമേഖലയിലെ ഐ ടി പാർക്കുകൾ, കോളേജുകളിലെ ഐ ഐ പാർക്കുകൾ എന്നിവയടക്കം കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ ഗവേഷണ വികസന പ്രവർത്തനങ്ങൾക്കു മികവ് നൽകുന്നവയാണ്.
Kerala is among the top states investing heavily in research and development, allocating 0.3% of its GDP to R&D. A Reserve Bank study highlights Kerala’s focus on education, agriculture, and industrial innovation, contributing significantly to the sector’s growth.