ഇതിഹാസ വ്യവസായിയും ടാറ്റയുടെ അമക്കാരനുമായിരുന്ന രത്തൻ ടാറ്റയ്ക്ക് ആദരവ് അർപ്പിച്ച് തമിഴ്നാട്ടിലെ ബേക്കറി. രാമനാഥപുരത്തുള്ള
ഐശ്വര്യ ബേക്കറിയാണ് രത്തൻ ടാറ്റയുടെ രൂപം കേക്കിൽ തീർത്ത് ഇതിഹാസ വ്യവസായിക്ക് ആദരമർപ്പിച്ചത്. ഏഴടിയോളം വരുന്ന കേക്കാണ് ഇവർ നിർമിച്ചത്. രത്തൻ ടാറ്റയ്ക്കൊപ്പം അദ്ദേഹത്തിന്റെ വളർത്തുനായ ടിറ്റോയേയും കേക്കിൽ തീർത്തിട്ടുണ്ട്.
ബേക്കറിയുടെ മുൻവശത്ത് ചില്ലുകൂട്ടിലാണ് കേക്ക് പ്രദർശിപ്പിച്ചിരിക്കുന്നത്. കേക്ക് നിർമിക്കാനായി 60 കിലോ പഞ്ചസാര, 250 മുട്ട എന്നിവ ചിലവായി. നിരവധി പേരാണ് കേക്ക് കാണാൻ ഇങ്ങോട്ട് ഒഴുകിയെത്തുന്നത്.
മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം, ഫുട്ബോൾ ഇതിഹാസം മറഡോണ, സംഗീതജ്ഞൻ ഇളയരാജ തുടങ്ങിയ പ്രമുഖരുടെ രൂപത്തിലുള്ള കേക്കുകൾ ക്രിസ്മസിനോട് അനുബന്ധിച്ച് ഐശ്വര്യ ബേക്കറീസ് നിർമിച്ചിരുന്നു. ഇത്തവണത്തെ ക്രിസ്മസ്സിന് രത്തൻ ടാറ്റയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ രൂപത്തിൽ കേക്ക് നിർമിക്കുകയായിരുന്നു.
Aishwarya Bakery in Tamil Nadu honors Ratan Tata with a stunning 7-foot-tall cake featuring him and his dog Tito. Crafted using 60 kg of sugar and 250 eggs, the masterpiece is part of the bakery’s annual Christmas tradition.