ഏവരേയും ഞെട്ടിച്ചുകൊണ്ടായിരുന്നു ലഘുഭക്ഷണ ബ്രാൻഡ് എപിഗാമിയ സ്ഥാപകൻ റോഹൻ മിർചന്ദാനിയുടെ മരണം. 2013ൽ ഡ്രംസ് ഫുഡ് ഇന്റനാഷനൽ എന്ന ലഘുഭക്ഷണ ബ്രാൻഡിലൂടെ ആരംഭിച്ച അദ്ദേഹത്തിന്റെ സംരംഭകയാത്ര അതിവേഗം വളർച്ച കൈവരിച്ചു. യുഎസ്സിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ റോഹൻ വെറും 15 ലക്ഷം രൂപയ്ക്കാണ് ഡ്രംസ് ഫുഡ് ആരംഭിച്ചത്.
റോഹന്റെ ആസ്തി സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. എന്നാൽ മിന്റിന്റെ റിപ്പോർട്ട് പ്രകാരം അദ്ദേഹത്തിന്റെ കമ്പനിയുടെ ആസ്തി 160 മില്യൺ ഡോളറാണ്. റോഹന് അതിൽ 4.68 ശതമാനം പങ്കുണ്ടായിരുന്നു. സഹസ്ഥാപകരായ ഗണേഷ് കൃഷ്ണമൂർത്തി, ഉദയ് താക്കർ, രാഹുൽ ജെയിൻ തുടങ്ങിയവർക്ക് ഒരു ശതമാനം, 0.4 ശതമാനം, 0.4 ശതമാനം എന്നിങ്ങനെ കമ്പനിയിൽ പങ്കുണ്ട്.
ഇന്ത്യയിലെതന്നെ ഏറ്റവും വലിയ മൂന്നാമത്തെ സ്നാക് ബ്രാൻഡ് ആണ് നിലവിൽ എപിഗാമിയ. യോഗർട്ട്, മിൽക് ഷേക്, ആൽമണ്ട് ഡ്രിങ്ക്, ചീസ് തുടങ്ങിയവയാണ് എപിഗാമിയ വിപണിയിലെത്തിക്കുന്നത്. റോഹന്റെ നിർദേശപ്രകാരമാണ് കമ്പനി ആദ്യമായി ഗ്രീക്ക് യോഗർട്ട് വിപണിയിലെത്തിച്ചത്. ഇത് ചെറുപ്പക്കാർക്കിടയിൽ അടക്കം പെട്ടെന്ന് തരംഗമായി.
ബെൽജിയൻ നിക്ഷേപകരായ വർലിൻവെസ്റ്റ് എപിഗാമിയയിലെ ഏറ്റവും വലിയ ബാഹ്യ ഓഹരി ഉടമകളാണ്. ഫ്രഞ്ച് ഡയറി കമ്പനി ഡാനോണും ബോളിവുഡ് നടി ദീപിക പദുക്കോണും ഡ്രംസ് ഫുഡിലെ നിക്ഷേപകരാണ്. 2019ലാണ് ദീപിക ഡ്രംസ് ഫുഡ് ഇൻ്റർനാഷണലിൽ നിക്ഷേപം നടത്തിയത്. 2023ൽ റോഹൻ മിർചന്ദാനി കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയർമാനായി മാറി.
The untimely death of Rohan Mirchandani, founder of Epigamia, has left a void in the business world. From starting Drums Food International in 2013 to making Epigamia a leading snack brand, his entrepreneurial journey inspired many.