രാജ്യത്തിന്റെ സ്റ്റാർട്ടപ്പ് രംഗത്ത് മുൻനിരയിൽ വനിതാ സംരംഭകർ. സർഗ്ഗാത്മകതയും നിശ്ചയദാർഢ്യവും നേതൃത്വവും സംയോജിപ്പിച്ച് നവീകരണത്തിനും സാമ്പത്തിക വളർച്ചയ്ക്കും വലിയ സംഭാവന നൽകുന്ന ബിസിനസുകളാണ് ഇന്ത്യൻ വനിതാ സംരംഭകർ കെട്ടിപ്പടുക്കുന്നത്.

2016ൽ സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതി ആരംഭിച്ചതിനുശേഷം 73,000 സ്റ്റാർട്ടപ്പുകളാണ് കുറഞ്ഞത് ഒരു വനിതാ ഡയറക്ടറെയെങ്കിലും ഉൾക്കൊള്ളിച്ച്കൊണ്ട് പ്രയാണമാരംഭിച്ചത്. 2024 സെപ്റ്റംബർ വരെയുള്ള കണക്ക് പ്രകാരം 1,52,139 സ്റ്റാർട്ടപ്പുകളാണ് സ്റ്റാർട്ടപ്പ് ഇന്ത്യയ്ക്ക് കീഴിലുള്ളത്. ഇതിൽ വനിതാ ഡയറക്ടർമാർ ഉള്ള 73000 സ്റ്റാർട്ടപ്പുകൾ ഉണ്ട് എന്ന് വരുമ്പോൾ ആകെ സ്റ്റാർട്ടപ്പുകളിൽ ഏകദേശം 48 ശതമാനത്തിലും തലപ്പത്ത് വനിതാ പ്രാതിനിധ്യമുണ്ട് എന്നാണർത്ഥം. ഈ കണക്കുകൾ സംരംഭകത്വത്തിൽ സ്ത്രീകളുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തവും സ്റ്റാർട്ടപ്പ് രംഗത്തെ നവീകരണത്തിൽ വനിതകളുടെ പങ്കും ഉയർത്തിക്കാട്ടുന്നു.

വനിതാ സംരംഭകരെ നേരിട്ട് സഹായിക്കുന്ന തരത്തിലുള്ള നിരവധി ഗവൺമെന്റ് പദ്ധതികൾ സംരംഭകലോകത്തേക്കുള്ള സ്ത്രീകളുടെ വരവിന്റെ ആക്കം കൂട്ടി. അൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ഫണ്ടുകളിൽ (AIF) നിന്നായി 149 സ്ത്രീകൾ നയിക്കുന്ന സ്റ്റാർട്ടപ്പുകളിൽ 3100 കോടി രൂപയാണ് നിക്ഷേപിച്ചിട്ടുള്ളത്. സ്റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് സ്കീമിലൂടെ (SISFS) 2021 ഏപ്രിൽ മുതൽ 1278 വനിതാ സ്റ്റാർട്ടപ്പുകൾക്കായി 227 കോടി രൂപ അനുവദിച്ചു. ഇതിനു പുറമേ 2023 മുതൽ സ്റ്റാർട്ടപ്പുകൾക്കുള്ള ക്രെഡിറ്റ് ഗ്യാരണ്ടി സ്കീമിലൂടെ വനിതാ സംരംഭകർക്കായി 24 കോടി രൂപയിലധികം വായ്പ നൽകി. സ്ത്രീകൾ നയിക്കുന്ന ബിസിനസുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ പ്രത്യേക നടപടികളും നടപ്പിലാക്കിയിട്ടുണ്ട്. ഫണ്ട് ഓഫ് ഫണ്ട്സ് ഫോർ സ്റ്റാർട്ടപ്പുകൾക്ക് കീഴിൽ സ്ത്രീകൾ നയിക്കുന്ന സ്റ്റാർട്ടപ്പുകൾക്കായി 10 ശതമാനം ഫണ്ട് ഗവൺമെന്റ് നീക്കിവച്ചിട്ടുണ്ട്.

സർക്കാർ അംഗീകൃത സ്റ്റാർട്ടപ്പുകളുടെ തലപ്പത്ത് പകുതിയോളം സ്ത്രീകൾ ഇടം പിടിക്കുകയും ധനസഹായത്തിനും മെൻ്റർഷിപ്പിനുമുള്ള സാധ്യതകൾ ഏറുകയും ചെയ്തതോടെ ഇന്ത്യയുടെ സംരംഭകത്വ രംഗത്തെ ചാലകശക്തിയായി മാറുകയാണ് വനിതാ സംരംഭകർ. 

Women entrepreneurs in India are shaping the startup ecosystem with innovation and leadership. Discover key initiatives, statistics, and financial support empowering women-led startups.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version