മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനായ ആനന്ദ് മഹീന്ദ്ര ഇന്ത്യയിലെ ഏറ്റവും പ്രമുഖ വ്യവസായികളിൽ ഒരാളാണ്. കോടികളുടെ ബിസിനസ് സാമ്രാജ്യമാണ് അദ്ദേഹം കെട്ടിപ്പടുത്തത്. 1.9 ലക്ഷം കോടി രൂപയാണ് മഹീന്ദ്ര ഗ്രൂപ്പിന്റെ നിലവിലെ വിപണി മൂല്യം. സമൂഹമാധ്യമങ്ങളിൽ സജീവമായ ആനന്ദ് മഹീന്ദ്ര എന്നാൽ കുടുംബത്തെ സംബന്ധിച്ച കാര്യങ്ങളൊന്നും സോഷ്യൽ മീഡിയയിൽ പങ്ക് വെക്കാറില്ല.
പത്രപ്രവർത്തകയായ അനുരാധയാണ് ആനന്ദ് മഹീന്ദ്രയുടെ ഭാര്യ. സ്വന്തം മാഗസിനായ വെർവിന്റെ എഡിറ്ററാണ് അനുരാധ. ദിവ്യ, ആലിക എന്നിവരാണ് ദമ്പതികളുടെ മക്കൾ. ഇരുവരും വിദേശത്താണ് ജീവിക്കുന്നത്. ദിവ്യയ്കുകം ആലികയ്ക്കും മഹീന്ദ്രയുടെ ബിസിനസ് സംരംഭങ്ങളിൽ യാതൊരു താത്പര്യവുമില്ല എന്നാണ് റിപ്പോർട്ട്. മക്കൾക്ക് പുറമേ അനുരാധയും മഹീന്ദ്രയുടെ ബിസിനസ് സംരംഭങ്ങളിൽ അംഗമല്ല.
ദിവ്യ ന്യൂയോർക്കിൽനിന്നും വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്. ഡിഗ്രി പൂർത്തിയാക്കിയ ശേഷം 2009 മുതൽ അവർ ന്യൂയോർക്കിൽത്തന്നെ ജോലിയും ആരംഭിച്ചു. 2015 മുതൽ വേർവ് മാഗസിന്റെ ആർട്ട് ഡയറക്ടറാണ് ദിവ്യ. ആനന്ദ് മഹീന്ദ്രയുടെ രണ്ടാമത്തെ മകൾ ഫ്രഞ്ച് സ്വദേശിയെ വിവാഹം കഴിച്ച് ഫ്രാൻസിലാണ് താമസം. മക്കൾക്കും ഭാര്യയ്ക്കും കുടുംബ ബിസിനസ്സിൽ താത്പര്യമല്ലാത്തതത് ചോദിച്ചപ്പോൾ അത് അവരുടെ സ്വാതന്ത്ര്യമാണ് എന്നാണ് ആനന്ദ് മറുപടി നൽകിയത്.
Explore the personal side of Anand Mahindra, chairman of Mahindra Group. Learn about his wife, Anuradha Mahindra, his daughters’ independent careers, and his philosophy of freedom and public service beyond the family business.