അനവധി ബിഗ് ബജറ്റ് ചിത്രങ്ങളാണ് ഇന്ത്യൻ തിയേറ്ററുകളിലെത്തുന്നത്. ചിത്രങ്ങളുടെ ബജറ്റിന്റെ വലിയ ഭാഗം അഭിനേതാക്കളുടെ പ്രതിഫലമാണ്. ഇന്ത്യൻ സിനിമയിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന പത്ത് നായകൻമാരുടെ പട്ടിക പുറത്ത് വിട്ടിരിക്കുകയാണ് ഫോർബ്സ് മാസിക. മുൻപ് ബോളിവുഡ് താരങ്ങൾ അരങ്ങ് വാണിരുന്ന പ്രതിഫല പട്ടികയിൽ ഇപ്പോൾ ഏറിയ പങ്കും തെന്നിന്ത്യൻ താരങ്ങളാണ് എന്നതാണ് ശ്രദ്ധേയം. ആദ്യ പത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ അടക്കം ആറ് തെന്നിന്ത്യൻ നായകൻമാരാണ് ഉള്ളത്.

അല്ലു അർജുൻ
സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുൻ ആണ് ഫോർബ്സ് പട്ടികയിൽ ഒന്നാമതെത്തിയ താരം. 2003ൽ തെലുഗിൽ അരങ്ങേറ്റം കുറിച്ച അല്ലു പുഷ്പ എന്ന ചിത്രത്തിലൂടെ ആഗോള പ്രശസ്തനായി. ചിത്രത്തിലൂടെ അല്ലു അർജുനെ തേടി മികച്ച നടനുള്ള ദേശീയ പുരസ്കാരവും എത്തി. പുഷ്പയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ 300 കോടി രൂപയാണ് താരം പ്രതിഫലമായി വാങ്ങിയത്..

വിജയ്
തമിഴ് സൂപ്പർതാരം വിജയ് ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. 130 മുതൽ 275 കോടി രൂപ വരെയാണ് താരം പ്രതിഫലമായി വാങ്ങുന്നത്. തെന്നിന്ത്യയിൽ ശക്തമായ ആരാധകവൃന്ദമുള്ള താരത്തിന്റെ ചിത്രങ്ങളെല്ലാം പണം വാരാറുണ്ട്. 2023ൽ റിലീസ് ചെയ്ത വാരിസ് 300 കോടിയിൽ അധികമാണ് ബോക്സോഫീസിൽ നേടിയത്. അവസാനം തിയേറ്ററിൽ എത്തിയ അദ്ദേഹത്തിന്റെ ലിയോയുടെ കളക്ഷൻ 612 കോടിയായിരുന്നു. 2023ൽ ഏറ്റവും പണം വാരിയ തമിഴ് ചിത്രം കൂടിയാണ് ലിയോ.

ഷാരൂഖ് ഖാൻ
150 കോടി മുതൽ 250 കോടി വരെ പ്രതിഫലം വാങ്ങുന്ന ഷാരൂഖ് ഖാനാണ് പട്ടികയിൽ മൂന്നാമത്. 2023ൽ നീണ്ട ഇടവേളയ്ക്കു ശേഷം അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയ ഷാരൂഖ് ബോളിവുഡിന് തുടരെ രണ്ട് ബ്ലോക്ബസ്റ്ററുകൾ സമ്മാനിച്ചു. ജവാൻ, പത്താൻ എന്നീ ചിത്രങ്ങൾ ആഗോളതലത്തിൽ 2000 കോടിയിൽ അധികം ബോക്സോഫീസ് കളക്ഷൻ നേടി. പിന്നാലെ എത്തിയ ഡങ്കിയും മികച്ച വിജയമായി.

രജനീകാന്ത്
സൂപ്പർസ്റ്റാർ രജനീകാന്ത് ഫോർബ്സ് പട്ടികയിൽ ഇത്തവണ നാലാമതായി. 125 മുതൽ 270 കോടി വരെയാണ് അദ്ദേഹത്തിന്റെ പ്രതിഫലം. അദ്ദേഹത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം വേട്ടയ്യൻ ആണ്. 125 കോടി രൂപയാണ് ചിത്രത്തിന് പ്രതിഫലമായി താരം വാങ്ങിയത്.

ആമിർ ഖാൻ
പണക്കണക്കിനൊപ്പം അബിനയപ്രാധാന്യമുള്ള വേഷങ്ങളിൽ കൂടിയും ശ്രദ്ധേയനായ താരമാണ് ആമിർ ഖാൻ. 2022ൽ ഇറങ്ങിയ ലാൽ സിങ് ചദ്ദയാണ് താരത്തിന്റേതായി അവസാനം ഇറങ്ങിയ ചിത്രം. 100 കോടി മുതൽ 275 കോടി വരെയാണ് താരത്തിന്റെ പ്രതിഫലം.

ഏറ്റവും പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ആറ് മുതൽ പത്ത് വരെ സ്ഥാനങ്ങളിൽ പ്രഭാസ്, അജിത്, സൽമാൻ ഖാൻ, കമൽ ഹാസൻ, അക്ഷയ് കുമാർ എന്നിവരാണ്. 

Discover the highest-paid actors in Indian cinema, led by stars from South Indian films like Allu Arjun, Vijay, and Prabhas. Learn about their careers, net worth, and contributions to the industry.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version