ലോകത്തിലെതന്നെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ആയി മാറിക്കൊണ്ടിരിക്കുകയാണ് ഇന്ത്യ. ലോകത്തിലെതന്നെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാർട്ടപ്പ് മേഖലയാണ് ഇന്ത്യയിലേത്. സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതിയിലൂടെ ഗവൺമെന്റ് പിന്തുണയുള്ള 1,57,066 സ്റ്റാർട്ടപ്പുകളാണ് ഇന്ത്യയിലുള്ളത്. ഇവയിൽ 73,000ത്തോളം സ്റ്റാർട്ടപ്പുകളുടെ തലപ്പത്ത് സ്ത്രീകളാണ് എന്ന സവിശേഷതയും ഉണ്ട്. ഇതിനുപുറമേ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ഇതുവരെ 16 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.
നൂതനമായ ഉൽപാദനക്ഷമതയിലൂടെയും അനുബന്ധ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും സ്റ്റാർട്ടപ്പുകൾ ജിഡിപിയിലേക്ക് നേരിട്ട് സംഭാവന ചെയ്യുന്നു. ഇത് കൂടാതെ ആഗോള വെഞ്ച്വർ ക്യാപിറ്റൽ, പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപങ്ങളുടേയും കേന്ദ്രമായി ഇന്ത്യ മാറുന്നതിലും സ്റ്റാർട്ടപ്പുകൾ പ്രധാന പങ്ക് വഹിക്കുന്നു. ഇങ്ങനെ വിദേശ നിക്ഷേപം വധിപ്പിക്കുന്നതിനൊപ്പം ഗ്രാമീണ കേന്ദ്രീകൃത സ്റ്റാർട്ടപ്പുകൾ സാമൂഹിക സംരംഭങ്ങളും ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, കൃഷി എന്നിവയിലെ നിർണായക വിടവുകളും പരിഹരിക്കുന്നു.
സ്റ്റാർട്ടപ്പുകളുടെ പരിവർത്തന സാധ്യതകൾ തിരിച്ചറിഞ്ഞ് ഇന്ത്യൻ ഗവൺമെന്റ് സംരംഭകത്വത്തെ പിന്തുണയ്ക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി നിരവധി സംരംഭങ്ങൾ ആരംഭിച്ചു. 2016ൽ ആരംഭിച്ച സ്റ്റാർട്ടപ്പ് ഇന്ത്യ പ്രോഗ്രാം ആണ് ഈ ശ്രമത്തിൻ്റെ അടിസ്ഥാന ശില. ഡിസംബർ 25, 2024 വരെയുള്ള കണക്കനുസരിച്ച് 157,066 സ്റ്റാർട്ടപ്പുകളെ ഡിപ്പാർട്ട്‌മെൻ്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇൻ്റേണൽ ട്രേഡ് (DPIIT) അംഗീകരിക്കുകയും 759,303 ഉപയോക്താക്കൾ പോർട്ടലിൽ റജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ബിസിനസ്സ് ചെയ്യാനുള്ള എളുപ്പം, നികുതി ആനുകൂല്യങ്ങൾ, ഫണ്ടിംഗ് സപ്പോർട്ട് തുടങ്ങിയവയാണ് പ്രോഗ്രാമിൻ്റെ പ്രധാന സവിശേഷതകൾ.
India is now the world’s 3rd largest startup hub with over 100 unicorns and over 73,000 women-led startups. Discover the evolution of the startup ecosystem, government initiatives, and its impact on job creation and economic growth.