വീടുകളിലെ സൗകര്യങ്ങളില്ലാത്ത അടുക്കളകൾ നവീകരിച്ച് നൽകുന്ന ഈസി കിച്ചൺ പദ്ധതി നടപ്പാക്കാൻ തീരുമാനമെടുത്ത് സംസ്ഥാന സർക്കാർ. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലൂടെയാണ് പദ്ധതി നടപ്പാക്കുക. പദ്ധതിപ്രകാരം ഒരു അടുക്കള നവീകരിക്കുന്നതിനായി നഗരസഭ, ഗ്രാമപഞ്ചായത്തുകൾക്ക് 75000 രൂപ വരെ ചിലവാക്കാം. പദ്ധതിയുടെ മുൻഗണനാ പട്ടിക തയ്യാറാക്കേണ്ടതും തദ്ദേശ സ്ഥാപനങ്ങളാണ്. നിശ്ചിത വരുമാന പരിധിയിലുള്ളവരുടെ നിശ്ചിത വിസ്തീർണമുള്ള അടുക്കളകൾ നവീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ പണം അനുവദിക്കും.  പദ്ധതിക്ക് ആവശ്യമായ പണം തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് ലഭ്യത അനുസരിച്ച് മാറ്റിവെയ്ക്കാം.

അടുക്കളയിൽ നിലവിലുള്ള തറയ്ക്ക് പകരം കോൺക്രീറ്റ് ചെയ്ത് സെറാമിക് ടൈൽ പാകൽ, ഗ്രാനൈറ്റ് ഉപയോഗിച്ച് കിച്ചൻ സ്ലാബ് സജ്ജമാക്കൽ, എംഡിഎഫ് ഉപയോഗിച്ചുള്ള കബോർഡ് നിർമാണം, പ്ലാസ്റ്ററിംഗ്, കിച്ചൻ സിങ്ക് സ്ഥാപിക്കൽ, 200 ലിറ്റർ വാട്ടർ ടാങ്ക് സ്ഥാപിക്കൽ, പ്ലംമ്പിങ് ജോലികൾ, പെയിന്റിംഗ്,  സോക്ക് പിറ്റ് നിർമാണം തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി ചെയ്യാം. വൈദ്യുതി പ്രവർത്തിയുമായി ബന്ധപ്പെട്ട് 6000 രൂപ വരേയും ഈസി കിച്ചൺ പദ്ധതിയിൽ അനുവദിക്കും.

അതേസമയം ലൈഫ് ഉൾപ്പെടെയുള സർക്കാർ ഭവനപദ്ധതികളിൽ ഈസി കിച്ചൺ പദ്ധതി നടപ്പാക്കരുത് എന്നും നിർദേശമുണ്ട്. 

The Easy Kitchen project aims to renovate kitchens in homes lacking facilities, providing up to Rs 75,000 for improvements. Local self-government bodies will manage the implementation and fund allocation.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version