ടിവിഎസ് ഗ്രൂപ്പിലെ ലക്ഷ്മി വേണു ഇന്ത്യൻ സംരംഭക ലോകത്ത് തന്റേതായി ഇടം പിടിച്ചു കഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് കുടുംബങ്ങളിൽ ഒന്നിൽ ജനിച്ച ലക്ഷ്മി സംരംഭകത്വത്തിൽ നേതൃപാടവം കൊണ്ടും നൂതനരീതികൾ കൊണ്ടുമാണ് ശ്രദ്ധേയയായത്.

2010ൽ സുന്ദരം ക്ലേടൺ ലിമിറ്റഡ് (SCL) എംഡി ആയതോടെയാണ് ലക്ഷ്മി ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. ടിവിഎസ് ഗ്രൂപ്പിന് കീഴിലെ ഓട്ടോമൊബൈൽ നിർമാണ വിഭാഗമായ SCL സ്ഥാപിച്ചത് ലക്ഷ്മിയുടെ മുതുമുത്തച്ഛനായ ടി.വി. സുന്ദരം അയ്യങ്കാറാണ്. SCLന്റെ തലപ്പത്ത് എത്തിയത് മുതൽ കമ്പനിയെ ആഗോള വ്യാപന ശേഷിയുള്ളതാക്കി മാറ്റാൻ ലക്ഷ്മിക്കായി.

അമേരിക്കയിലെ യേൽ സർവകലാശാലയിൽ നിന്നും ഇക്കണോമിക്സ് ബിരുദം പൂർത്തിയാക്കിയ ലക്ഷ്മി വാർവിക് സർവകലാശാലയിൽ നിന്നും എഞ്ചിനീയറിങ് മാനേജ്മെന്റിൽ ഡോക്ടറേറ്റും നേടി. വിദേശപഠനം ബിസിനസ് സ്ട്രാറ്റജി, കോർപറേറ്റ് അഫേഴ്സ്, പ്രൊഡക്റ്റ് ഡിസൈൻ, വിൽപന തുടങ്ങിയ രംഗങ്ങളിൽ SCLനെ ഉയർത്തിക്കൊണ്ടുവരാൻ ലക്ഷ്മിയെ സഹായിച്ചു. SCLന് പുറമേ TAFE Motors ഡെപ്യൂട്ടി മാനേജറും ടിവിഎസ് ഗ്രൂപ്പ് ബോർഡ് അംഗവുമാണ് ലക്ഷ്മി.  

ടിവിഎസ് ചെയർമാൻ വേണു ശ്രീനിവാസനാണ് ലക്ഷ്മിയുടെ പിതാവ്. ഫോർബ്സ് പട്ടിക പ്രകാരം അദ്ദേഹത്തിന്റെ ആസ്തി 29000 കോടി രൂപയാണ്. സംരംഭക രംഗത്തെ സജീവ സാന്നിദ്ധ്യമാണ് ലക്ഷ്മിയുടെ മാതാവ് മല്ലിക ശ്രീനിവാസൻ. അവരുടെ ആസ്തി 23000 കോടിയോളം രൂപയാണ്. ഇങ്ങനെ ലക്ഷ്മിയുടെ മാതാപിതാക്കളുടെ ആകെ ആസ്തി 52000 കോടിയിലധികം രൂപയാണ്. 

Lakshmi Venu, MD of Sundaram Clayton Limited and part of the TVS Group, has transformed the company into a global player with her innovative leadership and strategic expertise.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version