മഹീന്ദ്ര ചെയർപേർസൺ ആനന്ദ് മഹീന്ദ്രയ്ക്ക് കേരളത്തിൽ വന്നുകാണാൻ ആഗ്രഹമുള്ള ഇഷ്ട സഞ്ചാര കേന്ദ്രമാണ് കോട്ടയം ജില്ലയിലെ മലരിക്കൽ.

ടൂറിസം ഭൂപടത്തിൽ വേണ്ടത്ര ശ്രദ്ധ കിട്ടാതെപോയ ഇടം കൂടിയാണ് ഈ മനോഹര ഗ്രാമം. ഇവിടെനിന്നും നിരവധി സഹപാഠികൾ തനിക്കുണ്ടായിട്ടും ഈ മനോഹര സ്ഥലം സന്ദർശിക്കാൻ കഴിഞ്ഞിട്ടില്ല എന്ന് ആനന്ദ് മഹീന്ദ്ര അടുത്തിടെ പറഞ്ഞിരുന്നു. നീലത്താമര , നക്ഷത്രത്താമര, ചുവന്ന വെള്ളത്താമര എന്നിങ്ങനെ പൊതുവെ അറിയപ്പെടുന്ന നിംഫിയ സ്റ്റെല്ലാറ്റ എന്ന പൂക്കൾക്ക് പ്രശസ്തമാണ് മലരിക്കൽ . കേരളത്തിലെ ഏറ്റവും മനോഹരമായ പ്രകൃതിദൃശ്യങ്ങളിലൊന്നായി ആഘോഷിക്കപ്പെടുന്ന വിശാലമായ വേമ്പനാട് കായലുമായി ബന്ധപ്പെട്ട ഭാഗമാണ് ഈ ശാന്തമായ ഗ്രാമം.

ആനന്ദ് മഹീന്ദ്ര തമിഴ്‌നാട്ടിലെ നീലഗിരി മലനിരകളിലെ ഹിൽസ്റ്റേഷനായ ലവ്‌ഡെയ്‌ലിലെ ലോറൻസ് സ്‌കൂളിൽ നിന്നാണ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അദ്ദേഹം മലരിക്കലിനെക്കുറിച്ച് പരാമർശിച്ചത് നെറ്റിസൺസിനിടയിൽ സ്ഥലത്തെക്കുറിച്ച് കൂടുതലറിയാൻ താത്പര്യമുണ്ടാക്കിയിരിക്കുകയാണ്.

കേരളത്തിൽ അധികം അറിയപ്പെടാത്ത സഞ്ചാര കേന്ദ്രമായ മലരിക്കൽ പ്രകൃതി സൗന്ദര്യവും സാംസ്കാരിക സമൃദ്ധിയും ഇഴചേർന്ന ഇടമാണ്. “പൂക്കളുടെ നാട്” എന്നതിൽ നിന്നാണ് മലരിക്കൽ എന്ന പേര് തന്നെ വന്നത്. നിംഫിയ സ്റ്റെല്ലാറ്റ പൂവിടുമ്പോൾ ഈ പേര് നാടിന് അനുയോജ്യമാകുന്നു. ഇങ്ങനെ പ്രകൃതിസ്നേഹികളേയും സഞ്ചാരികളേയും ഒരുപോലെ ആകർഷിക്കുന്ന മനോഹര ദൃശ്യാനുഭവമാണ് മലരിക്കൽ.

Discover Malarikkal, a serene village in Kottayam, Kerala, and a favorite of Anand Mahindra. Famous for its blooming Nymphaea stellata flowers, it’s a hidden gem on India’s tourism map.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version