5 ലക്ഷം തൊഴിലവസരവുമായി ടാറ്റ

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന ഉറപ്പുമായി ടാറ്റ ഗ്രൂപ്പ്. ബാറ്ററി, സെമി-കണ്ടക്ടർ, ഇലക്ട്രിക് വാഹനങ്ങൾ, സോളാർ തുടങ്ങിയ മേഖലകളിലാണ് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്ന് ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള നിർമാണ കേന്ദ്രങ്ങളിൽ നിന്നാണ് ഈ ജോലികൾ ലഭ്യമാക്കുകയെന്ന് ചന്ദ്രശേഖരൻ ടാറ്റ ജീവനക്കാർക്കുള്ള തൻ്റെ വാർഷിക കത്തിൽ പറഞ്ഞു. റീട്ടെയിൽ, ടെക് സേവനങ്ങൾ, എയർലൈനുകൾ, ഹോസ്പിറ്റാലിറ്റി എന്നിവയ്ക്ക് പുറമേയുള്ള മേഖലകളിലാണ് ഇത്രയും തൊഴിലവസരം ലഭ്യമാക്കുക.

ഗുജറാത്തിലെ സെമി-കണ്ടക്ടർ പ്ലാന്റ്, അസമിലെ സെമി-കണ്ടക്ടർ അസംബ്ലി യൂണിറ്റ് എന്നിവയുൾപ്പെടെ ഏഴിലധികം പുതിയ നിർമാണ കേന്ദ്രങ്ങൾ തൊഴിലവസരങ്ങൾക്ക് പ്രധാന നാഴികക്കല്ലാകുമെന്ന് ചന്ദ്രശേഖരൻ വ്യക്തമാക്കി. ഗുജറാത്തിലെ ധോലേരയിൽ ഇന്ത്യയിലെ ആദ്യ സെമി-കണ്ടക്ടർ ഫാബും അസമിലെ പുതിയ സെമി-കണ്ടക്ടർ OSAT പ്ലാൻ്റും ഉൾപ്പെടെ 2024-ൽ നിരവധി പുതിയ നിർമാണ പ്ലാൻ്റുകളുടെ തറക്കല്ലിടലും നിർമാണവുമാണ് ടാറ്റ ആരംഭിച്ചിട്ടുള്ളത്. കർണാടകയിലെ നരസപുരയിൽ ഇലക്ട്രോണിക്സ് അസംബ്ലി പ്ലാന്റ്, ബെംഗളൂരുവിൽ പുതിയ MRO സൗകര്യങ്ങൾ, തമിഴ്നാട്ടിലെ പനപാക്കത്ത് ഓട്ടോമോട്ടീവ് പ്ലാൻ്റ് എന്നിവയും ഉണ്ട്.

ടാറ്റാ ഗ്രൂപ്പിൻറെ ഉൽപാദനമേഖലയിലൂടെ ചെറുകിട, ഇടത്തരം സംരംഭങ്ങളടക്കം 5 ലക്ഷം കമ്പനികളെങ്കിലും സ്ഥാപിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഓരോ മാസവും 1 ദശലക്ഷം ആളുകൾ ആണ് പുതിയതായി തൊഴിൽ സേനയിലേക്ക് കടന്നുവരുന്നതെന്നു അതുകൊണ്ട് തന്നെ നിർമാണ മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടത് സുപ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tata Group plans to create 500,000 new manufacturing jobs in India over the next five years, focusing on sectors like batteries, semiconductors, EVs, and solar. Discover the key milestones and investments shaping the group’s future.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version