നിങ്ങളുടെ ഇ-പാൻ കാർഡ് ഡൗൺലോഡ് ചെയ്യുന്നതിന് സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് അടുത്തിടെ ഒരു ഇമെയിൽ ലഭിച്ചിട്ടുണ്ടോ? ഇത്തരം ഇമെയിലുകൾ വഞ്ചനാപരമാണെന്നും അതിൽ വീഴരുതെന്നും മുന്നറിയിപ്പുമായി കേന്ദ്ര സർക്കാറിനു കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB).  ആദായനികുതി വകുപ്പിൽ നിന്നുള്ളത് എന്ന വ്യാജേനയാണ് ഇമെയിലുകൾ വരിക. ഉപയോക്താക്കളെ അവരുടെ ഇ-പാൻ കാർഡുകൾ ഡൗൺലോഡ് ചെയ്യാൻ പ്രേരിപ്പിക്കുന്ന ഫിഷിംഗ് തട്ടിപ്പാണിതെന്ന് പിഐബി കണ്ടെത്തി.

പാൻ 2.0 മുതലാക്കി
സൈബർ കുറ്റവാളികൾ
സർക്കാരിൻ്റെ പുതിയ പാൻ 2.0 പ്രോജക്റ്റിനെ മുതലാക്കിയാണ് ഉപഭോക്താക്കളെ കബളിപ്പിക്കാൻ സൈബർ കുറ്റവാളികൾ വ്യാജ ഇമെയിലുകൾ ഉപയോഗിക്കുന്നത്. പിഐബി ഫാക്റ്റ് ചെക്ക് അടുത്തിടെ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച പോസ്റ്റിലാണ് ഈ ഫിഷിംഗ് തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത്. ഇ-പാൻ കാർഡ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുന്ന ഇമെയിൽ വ്യാജ ഇമെയിൽ ആണെന്നും
സെൻസിറ്റീവ് വിവരങ്ങളോ സാമ്പത്തിക കാര്യങ്ങളോ ആവശ്യപ്പെടുന്ന ലിങ്കുകൾ, കോളുകൾ, ടെക്‌സ്‌റ്റുകൾ, ഇമെയിലുകൾ എന്നിവയ്ക്ക് ഒരിക്കലും മറുപടി നൽകരുതെന്നും കുറിപ്പിൽ പിഐബി മുന്നറിയിപ്പ് നൽകി.

ചെയ്യേണ്ടത്
ആദായനികുതി വകുപ്പിൻ്റെ പേരിൽ വരുന്ന ഏതെങ്കിലും മെയിൽ കണ്ടാൽ ആധികാരികത ഉറപ്പുവരുത്താതെ അവയോട് പ്രതികരിക്കരുത്. അത്തരം മെയിലുകൾക്കൊപ്പം വരുന്ന അറ്റാച്ച്‌മെൻ്റുകളും തുറക്കരുത്. സംശയാസ്പദമായി കാണുന്ന ഏതെങ്കിലും മെയിലിൽ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെട്ടാൽ അവ നൽകരുത്. ഇത്തരത്തിൽ തട്ടിപ്പുകൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യാനും പിഐബി ആവശ്യപ്പെട്ടു.

Scammers are exploiting the government’s PAN 2.0 project to send phishing emails offering e-PAN card downloads. Learn how to spot these fraudulent schemes and protect your sensitive information.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version