ഇന്ത്യയിലെ മുൻനിര കാർ നിർമാതാക്കളിൽ ഒന്നാണ് ടാറ്റ മോട്ടോർസ്. കരുത്തുറ്റ കാറുകൾ എന്നതാണ് ടാറ്റയുടെ ഏറ്റവും വലിയ സെല്ലിങ് പോയിന്റ്. അത് കൊണ്ട് തന്നെ ടാറ്റ കാറുകളുടെ ബിൽഡ് ക്വാളിറ്റി സമൂഹമാധ്യമങ്ങളിൽ എന്നും ചർച്ചാവിഷയമാണ്. പ്രശസ്തരായ സെലിബ്രിറ്റികളും കോടീശ്വരന്മാരും വരെ ടാറ്റ കാറുകൾ വാങ്ങുന്നതിന് കാരണവും ഈ ബിൽഡ് ക്വാലിറ്റിയാണ്. ടാറ്റ കാർ സ്വന്തമാക്കിയിട്ടുള്ള ഇന്ത്യൻ കോടീശ്വരൻമാർ ആരെല്ലാമാണ് എന്ന് നോക്കാം.
ശ്രീധർ വെമ്പു
സോഹോ കോർപ്പറേഷൻ സിഇഒയും കോടീശ്വരനായ വ്യവസായിയുമായ ശ്രീധർ വെമ്പുവാണ് ലിസ്റ്റിൽ പ്രധാനി. മറ്റ് ശതകോടീശ്വരന്മാരിൽ നിന്നും വ്യത്യസ്തമായ ജീവിതശൈലിയാണ് ശ്രീധറിന്റേത്. ടാറ്റ നെക്സോൺ ഇവിയും രണ്ട് ഇലക്ട്രിക് ഓട്ടോറിക്ഷകളുമാണ് ശ്രീധർ തന്റെ യാത്രകൾക്ക് ഉപയോഗിക്കാറ്. നെക്സോണിന്റെ ഇവി മാക്സ് വേരിയന്റാണ് ശ്രീധറിന്റെ പക്കലുള്ളത്.
രാജേഷ് ഹിരാനന്ദാനി
ടാറ്റ നാനോ കാറാണ് കോടീശ്രനായ രാജേഷ് ഹിരാനന്ദാനിയുടെ ഗാരേജിൽ വ്യത്യസ്തമാകുന്നത്. ചുവന്ന ടാറ്റ നാനോയിൽ അദ്ദേഹം നിരവധി അവസരങ്ങളിൽ യാത്ര ചെയ്യുന്നതായി കണ്ടിട്ടുണ്ട്. ജിയോ കൺവെൻഷൻ സെൻ്ററിൽ ഈ ചെറിയ ഹാച്ച്ബാക്കിൽ എത്തി അത് പാർക്കിങ്ങിന് കൈമാറുന്ന വീഡിയോ അദ്ദേഹം ഒരിക്കൽ സമൂഹമാധ്യമങ്ങളിൽ പങ്കിട്ടിരുന്നു.
മോത്തിലാൽ ഓസ്വാൾ
മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിൻ്റെ ഉടമയായ മോത്തിലാൽ ഓസ്വാൾ അടുത്തിടെ ടാറ്റ സഫാരി ഡാർക്ക് എഡിഷൻ സ്വന്തമാക്കിയിരുന്നു. താൻ ഇനി മുതൽ ഇന്ത്യൻ നിർമിത വാഹനങ്ങളേ ഉപയോഗിക്കൂ എന്ന് സഫാരി വാങ്ങിയതിനു പിന്നാലെ അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.
എൻ. ചന്ദ്രശേഖരൻ
ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ ടാറ്റ വാഹനങ്ങൾ മാത്രമേ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാറുള്ളൂ. രണ്ട് ടാറ്റ നെക്സോൺ ഇവിയാണ് അദ്ദേഹത്തിനുള്ളത്. ഇതിൽ രണ്ടാമത്തേത് നെക്സോണിന്റെ മാക്സ് വേരിയന്റാണ്.
മാധുരി ദീക്ഷിത്
ബോളിവുഡിൽ ടാറ്റ വാഹനം ഉപയോഗിക്കുന്ന പ്രധാന താരം മാധുരി ദീക്ഷിത്താണ്. നിരവധി ആഢംബര വാഹനങ്ങൾ സ്വന്തമായുള്ള താരം അടുത്തിടെ ടാറ്റ നെക്സോൺ ഇവി ഡാർക്ക് എഡിഷൻ സ്വന്തമാക്കിയിരുന്നു.
Explore the Tata cars driven by India’s billionaires, including Sridhar Vembu, Rajesh Hiranandani, and Motilal Oswal. From the eco-friendly Nexon EV to the iconic Safari, discover their choices reflecting patriotism and sustainability.