വർഷങ്ങളുടെ ബിസിനസ് പാമ്പര്യമുള്ള ഇന്ത്യൻ കോടീശ്വരനാണ് വാഡിയ ഗ്രൂപ്പിൻ്റെ ചെയർമാൻ നുസ്ലി വാഡിയ. ബിസ്ക്കറ്റ് മുതൽ എയർലൈൻസ് വരെ നീളുന്ന ബിസിനസുകളുടെ ഉടമ എന്ന് ചിലപ്പോൾ വെറുതേ പറഞ്ഞാൽ അദ്ദേഹത്തെ അധികമാർക്കും മനസ്സിലായെന്നു വരില്ല. എന്നാൽ ബ്രിട്ടാനിയ കമ്പനി മുതൽ ബോംബെ ഡയിങ് വരെയുള്ളവയുടെ ഉടമ എന്ന് നുസ്ലി വാഡിയയെ എളുപ്പത്തിൽ വിശേഷിപ്പിക്കാം. ഗോ ഫസ്റ്റ് എന്ന പേരിൽ അദ്ദേഹത്തിന് ഒരു എയർലൈൻസും ഉണ്ടായിരുന്നു. 2023ൽ അത് പാപ്പരായി പ്രഖ്യാപിച്ച് പ്രവർത്തനം അവസാനിപ്പിച്ചു.

എന്നാൽ എയലൈൻസ് പാപ്പരായതൊന്നും നുസ്ലി വാഡിയയുടെ സമ്പത്തിനെ വല്ലാതെ ബാധിച്ചിട്ടില്ല. ഏറ്റവും പുതിയ കണക്കനുസരിച്ച് 5.2 ബില്യൺ ഡോളർ അഥവാ 44154 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. അടുത്തിടെ മുംബൈയിൽ പത്ത് ഏക്കറിൽ വരുന്ന തന്റെ വസ്തുക്കൾ ആയിരത്തിലധികം കോടി രൂപയ്ക്ക് വിറ്റും അദ്ദേഹം വാർത്തയിൽ ഇടംപിടിച്ചു. നുസ്ലി വാഡിയയുടെ മകൻ നെസ് വാഡിയ ഇന്ത്യൻ പ്രീമിയർ ലീഗ് ക്ലബ്ബ് പഞ്ചാബ് കിങ്സിന്റെ ഉടമ എന്ന നിലയിലും പ്രശസ്തനാണ്.

നുസ്ലി വാഡിയയും അദ്ദേഹത്തിന്റെ രണ്ട് മക്കളും പാക്കിസ്താൻ രാഷ്ട്രപിതാവ് മുഹമ്മദ് അലി ജിന്നയുടെ ജീവിച്ചിരിക്കുന്ന ചുരുക്കം പിൻമുറക്കാർ കൂടിയാണ്. നിരവധി നിയമ യുദ്ധങ്ങളുടെ പേരിലും നുസ്ലി വാഡിയ വാർത്തകളിൽ നിറയാറുണ്ട്. ടാറ്റാ ഗ്രൂപ്പിനും മുൻ ടാറ്റ തലവൻ രത്തൻ ടാറ്റയ്ക്കും എതിരെ നുസ്ലി നടത്തിയ നിയമപോരാട്ടമായിരുന്നു അതിൽ പ്രധാനം. 2016ൽ ടാറ്റാ ബോർഡിൽ നിന്നും നുസ്ലിയെ പുറത്താക്കിയതിനാണ് അദ്ദേഹം ടാറ്റയ്ക്കെതിരെ കോടതിയിലെത്തിയത്. 

Nusli Wadia, the chairman of Wadia Group, has built a $5.2 billion empire with Britannia Industries and Bombay Dyeing. Despite setbacks like Go First’s bankruptcy, his legacy includes legal battles and a connection to Muhammad Ali Jinnah.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version