ഗാർഹിക ഉപഭോഗ ചിലവ് സർവേ 2023-24 പ്രകാരം പ്രതിമാസ പ്രതിശീർഷ ഉപഭോഗ ചിലവിൽ (MPCE) കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ മുൻപന്തിയിൽ. കേരളത്തിനു പുറമേ തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങൾ ഉപഭോഗ ചിലവ് നിലവാരത്തിൽ ദേശീയ ശരാശരിയേക്കാൾ വളരെ മുകളിലാണ്.
കേരളത്തിൽ ഗ്രാമ പ്രദേശങ്ങളിലെ കുടുംബങ്ങൾ പ്രതിമാസം ശരാശരി 6611 രൂപ ചിലവഴിക്കുമ്പോൾ നഗരങ്ങളിലെ കുടുംബങ്ങൾ 7834 രൂപ ചിലവഴിക്കുന്നു. ദേശീയ ശരാശരിയായ 4122, 6996 രൂപ എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ഇതി വളരെ മുകളിലാണ്. ഗ്രാമങ്ങളിൽ 5,872 രൂപയും നഗരങ്ങളിൽ 8,325 രൂപയുമായി തമിഴ്നാടാണ് പണം ചിലവഴിക്കുന്നതിൽ കേരളത്തിനു തൊട്ടുപിന്നിൽ. തെലങ്കാനയുടെ കണക്കുകൾ യഥാക്രമം 5,675 രൂപയും 9,131 രൂപയുമാണ്. ആന്ധ്രാപ്രദേശ് ആണ് ദക്ഷിണേന്ത്യയിൽ ഏറ്റവും ഉയർന്ന എംപിസിഇ റിപ്പോർട്ട് ചെയ്ത സംസ്ഥാനം.
ആന്ധ്രയിൽ ഗ്രാമീണ കുടുംബങ്ങൾ 6,107 രൂപയും നഗരങ്ങളിലെ കുടുംബങ്ങൾ 9,877 രൂപയും ചിലവഴിക്കുന്നു. ഗ്രാമീണ മേഖലയിൽ 5,068 രൂപയും നഗരങ്ങളിൽ 8,169 രൂപയുമായി കർണാടക ആദ്യ അഞ്ച് സ്ഥാനത്തുണ്ട്.
ഏറ്റവും കൂടുതൽ എംപിസിഇ രേഖപ്പെടുത്തിയത് സിക്കിമിലാണ്. സിക്കിമിലെ ഗ്രാമീണ കുടുംബങ്ങൾ 9,377 രൂപയും നഗരങ്ങളിലെ കുടുംബങ്ങൾ 13,927 രൂപയും ചിലവഴിക്കുന്നു. ഛത്തീസ്ഗഢ് ആണ് ഏറ്റവും കുറഞ്ഞ എംപിസിഇ റിപ്പോർട്ട് ചെയ്ത സംസ്ഥാനം. ഗ്രാമപ്രദേശങ്ങളിൽ 2,739 രൂപ, നഗരപ്രദേശങ്ങളിൽ 4,927 രൂപ എന്നിങ്ങനെയാണ് ചിലവ്.
The Household Consumption Expenditure Survey 2023-24 reveals that southern Indian states like Kerala, Tamil Nadu, Telangana, Andhra Pradesh, and Karnataka are leading in monthly per capita consumption expenditure (MPCE), well above the national average.