കൊച്ചിക്കാരുടെ ഇഷ്ട സഞ്ചാര മാർഗമായി മാറുകയാണ് കൊച്ചി മെട്രോ. റോഡ് മാർഗമുള്ള യാത്ര ദുരിതം നിറഞ്ഞതോടെയാണ് ഓരോ ഇടങ്ങളിൽ സമയത്തെത്താൻ നഗരവാസികൾ മെട്രോയെ കൂടുതലായി ആശ്രയിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തോളമായി കൊച്ചി മെട്രോയിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരു ലക്ഷത്തോളമാണ്. യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ വരുമാനത്തിലും വർധനയുണ്ടായി. 2022-23 സാമ്പത്തിക വർഷത്തിൽ അഞ്ച് കോടി വരുമാനം ഉണ്ടായിരുന്നിടത്ത് 2023-24ൽ 22.94 കോടിയായി.
മെട്രോയിൽ പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായത്. ജൂലൈ 2024 മുതൽ മാസത്തിൽ 20 ദിവസമെങ്കിലും പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരു ലക്ഷത്തിലധികമാണ്. കലൂർ സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരം നടക്കുമ്പോഴും, ലുലു മാളിൽ ഓഫറുകൾ നരുമ്പോഴുമെല്ലാം പ്രതിദിന യാത്രക്കാരുടെ എണ്ണം 120000 വരെ ആയിട്ടുണ്ടെന്നും മെട്രോ അധികൃതർ അറിയിച്ചു.
Kochi Metro is witnessing a significant rise in passengers, with daily ridership surpassing 1 lakh regularly. Revenue soared from ₹5 crore in 2022-23 to ₹22.94 crore in 2023-24.