1 ബില്യൺ ഡോളറിലധികം മൂല്യമുള്ള സ്റ്റാർട്ടപ്പിനെയാണ് യൂണികോൺ എന്ന് വിളിക്കുന്നത്. 2013-ൽ കൗബോയ് വെഞ്ചേഴ്‌സിൻ്റെ സ്ഥാപകയായ എയ്‌ലിൻ ലീയാണ് യൂണികോൺ എന്ന പദം ആദ്യം ഉപയോഗിച്ചത്. 2024ൽ ആറ് ഇന്ത്യൻ സ്റ്റാർട്ടപ്പുകളാണ് യൂണികോൺ ക്ലബ്ബിൽ പ്രവേശിച്ചത്. Ather Energy, Krutrim, Moneyview, Perfios, Rapido, RateGain എന്നിവയാണ് 2024ൽ യൂണിക്കോൺ നേട്ടത്തിലെത്തിയ ആറ് സ്റ്റാർട്ടപ്പുകൾ.
ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിർമാണ കമ്പനിയാണ് ഏതർ എനർജി. 2024 ഓഗസ്റ്റിൽ നാഷണൽ ഇൻവെസ്റ്റ്‌മെൻ്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ (NIIF) നിന്ന് കമ്പനി 600 കോടി രൂപ സമാഹരിച്ചതോടെയാണ് സ്റ്റാർട്ടപ്പ് യൂണികോൺ ആയി മാറിയത്. ഈ ഫണ്ടിംഗ് റൗണ്ടിൽ കമ്പനിയുടെ മൂല്യം 1.3 ബില്യൺ ഡോളറാണ്.
AI സ്റ്റാർട്ടപ്പ് ആയ Krutrim 2024 ജനുവരിയിലാണ് യൂണികോൺ ക്ലബ്ബിൽ പ്രവേശിച്ചത്. ഓല സ്ഥാപകൻ കൂടിയായ ഭവീഷ് അഗർവാളാണ് Krutrim സ്റ്റാർട്ടപ്പിന്റെ സ്ഥാപകൻ. അടുത്തിടെ കമ്പനി Z47ൽ നിന്ന് 50 ദശലക്ഷം ഡോളർ സമാഹരിച്ചിരുന്നു. ഇതോടെയാണ് Krutrim യൂണികോൺ ആയി മാറിയത്.
വൈവിധ്യമായ സാമ്പത്തിക സേവനങ്ങൾ നൽകുന്ന ടെക് സ്റ്റാർട്ടപ്പാണ് മണിവ്യൂ. ആക്‌സൽ ഇന്ത്യ, നെക്‌സസ് വെഞ്ച്വേഴ്‌സ് എന്നിവയിൽ നിന്ന് 4.6 മില്യൺ ഡോളർ ഫണ്ടിംഗ് റൗണ്ട് പൂർത്തിയാക്കിയ കമ്പനി 2024 സെപ്റ്റംബറിൽ യൂണികോൺ ക്ലബ്ബിൽ ചേർന്നു. 2014ൽ പുനീത് അഗർവാളും സഞ്ജയ് അഗർവാളും ചേർന്നാണ് മണിവ്യൂ ആരംഭിച്ചത്.
ടീച്ചേഴ്‌സ് വെഞ്ച്വർ ഗ്രോത്തിൽ (TVG) നിന്ന് 80 മില്യൺ ഡോളർ സമാഹരിച്ചച്ചാണ് ഫിൻടെക് SaaS സ്റ്റാർട്ടപ്പ് പെർഫിയോസ് യൂണികോൺ ക്ലബ്ബിൽ പ്രവേശിച്ചത്. ഇതോടെ കമ്പനിയുടെ മൂല്യം 100 കോടി ഡോളറിലെത്തി. വി.ആർ. ഗോവിന്ദരാജനും ദേബാശിഷ് ചക്രവർത്തിയും ചേർന്ന് 2008ലാണ് പെർഫിയോസ് സ്ഥാപിച്ചത്.
ബൈക്ക് ടാക്സി സ്ഥാപനമായ റാപ്പിഡോ വെസ്റ്റ്ബ്രിഡ്ജ് ക്യാപിറ്റലിൽ നിന്ന് 120 മില്യൺ ഡോളർ സമാഹരിച്ചാണ് 1 ബില്യൺ ഡോളറിലധികം മൂല്യമുള്ള കമ്പനിയായത്. 2024 ജൂലൈയിലായിരുന്നു റാപ്പിഡോ യൂണികോൺ ക്ലബ് പ്രവേശനം. എസ്.ആർ. ഋഷികേശ് , പവൻ ഗുണ്ടുപള്ളി, അരവിന്ദ് സങ്ക എന്നിവർ ചേർന്ന് 2015ലാണ് റാപ്പിഡോ സ്ഥാപിച്ചത്.
ഡെലിവറി സേവനങ്ങൾ നൽകുന്ന പോർട്ടർ 2024 മെയ്യിൽ യൂണികോൺ ക്ലബ്ബിൽ പ്രവേശിച്ചു. ഒരു ബില്യൺ ഡോളറിലധികം മൂല്യമുള്ള ആന്തരിക റൗണ്ട് ഫണ്ടിംഗിനെ തുടർന്നാണ് കമ്പനിയുടെ യൂണിക്കോൺ നേട്ടം. പ്രണവ് ഗോയൽ, ഉത്തം ദിഗ്ഗ, വികാസ് ചൗധരി എന്നിവർ ചേർന്ന് 2014ലാണ് പോർട്ടർ സ്ഥാപിച്ചത്.
ഈ വർഷം ഇന്ത്യയിലെ ടെക് സ്റ്റാർട്ടപ്പുകൾക്ക് മാത്രം 11.3 ബില്യൺ ഡോളർ ഫണ്ടിംഗ് ലഭിച്ചു. 2023ൽ 10.7 ബില്യൺ ഡോളറിൽ നിന്ന് ആറ് ശതമാനം വർധനവാണ് ഫണ്ടിംഗിൽ ഉണ്ടായത്.
Discover six new Indian startups that joined the unicorn club in 2024, including Ather Energy, Krutrim, and Rapido. Learn about their founders, valuations, and funding milestones.