വിനോദസഞ്ചാരികൾക്ക് മൂന്നാറിന്റെ ദൃശ്യഭംഗി ആസ്വദിക്കാൻ ഗ്ലാസ് പാനൽ ഡെബിൾ ഡെക്കർ ബസ്സുമായി എത്തിയിരിക്കുകയാണ് കെഎസ്ആർടിസി. ഇരുവശങ്ങളിലും മുകൾവശത്തും ഗ്ലാസ് പാനലുകൾ ഉപയോഗിച്ച് പ്രത്യേക രീതിയിൽ നിർമിച്ച ബസ്സിന് റോയൽ വ്യൂ എന്നാണ് പേര് നൽകിയിരിക്കുന്നത്. കെഎസ്ആർടിസിയുടെ ഏറ്റവും നൂതന സംരംഭമായ റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് സർവീസ് സംസ്ഥാനത്തെ ടൂറിസത്തിന് മുതൽക്കൂട്ടാകും. വിനോദ സഞ്ചാരികൾക്ക് പുറം കാഴ്ചകൾ കണ്ടുള്ള പുതുമ നിറഞ്ഞ യാത്രാനുഭവമാണ് വിദേശരാജ്യങ്ങളിൽ മാത്രം കണ്ടുവരുന്ന റോയൽ വ്യൂ ബസ് സമ്മാനിക്കുക.
ബസ് യാത്രയിലൂടെ മൂന്നാറിലെ തേയിലത്തോട്ടങ്ങളും മറ്റ് ഹൈറെയിഞ്ച് കാഴ്ചകളും 360 ഡിഗ്രിയിൽ കാണാം. മുകൾ നിലയിൽ 38 പേർക്കും താഴെ 12 പേർക്കും ഇരുന്ന് യാത്ര ചെയ്യാവുന്ന രീതിയിലാണ് ബസിന്റെ സീറ്റ് ക്രമീകരണം.
ബസ്സിനുള്ളിൽ മ്യൂസിക് സിസ്റ്റവും പബ്ലിക് ഇൻഫർമേഷൻ സിസ്റ്റവും സജ്ജീകരിച്ചിട്ടുണ്ട്. കുടിവെള്ളം, ലഘുപാനീയങ്ങൾ, ലഘുഭക്ഷണം, മൊബൈൽ ചാർജിങ് പോർട്ട് തുടങ്ങിയവയും ബസിൽ ലഭ്യമാകുന്നതിനാൽ വിനോദസഞ്ചാരികൾക്ക് റോയൽവ്യൂ യാത്ര മികച്ച യാത്രാനുഭവമാകും. ഭാവിയിൽ നൈറ്റ് സഫാരി കൂടി മുന്നിൽക്കണ്ട് പ്രത്യേക രീതിയിലുള്ള ലൈറ്റിങ് സിസ്റ്റവും വാഹനത്തിലുണ്ട്.
നിലവിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് സർവീസ് സമയമായി നിശ്ചയിച്ചിരിക്കുന്നത്. കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായാണ് റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് സർവീസ് വന്നിരിക്കുന്നത്.
Experience Munnar’s scenic beauty like never before with KSRTC’s Royal View double-decker bus. Designed with glass panels for a 360-degree view, this unique tourism initiative offers comfort and breathtaking sights.