കേരളത്തിൽ സർവീസ് നടത്താൻ 20 കോച്ചുള്ള പുതിയ വന്ദേഭാരത് എത്തി. നിലവിലെ 16 കോച്ചുള്ള തിരുവനന്തപുരം-കാസർകോട്-തിരുവനന്തപുരം വന്ദേഭാരതിന് പകരമാണ് ഈ തീവണ്ടി ഓടിക്കുക. നാല് കോച്ചുകൾ അധികം വരുമ്പോൾ നിലവിലെ വന്ദേഭാരതിലെ 1016 സീറ്റിനൊപ്പം 312 സീറ്റുകൾ വർധിക്കും. വ്യാഴാഴ്ച ചെന്നൈ സെൻട്രൽ ബേസിൻ ബ്രിഡ്ജിൽ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗം പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകിയതോടെ ഓറഞ്ചു കളറുള്ള പുതിയ വന്ദേ ഭാരത് രാവിലെ കൊച്ചുവേളിയിലെത്തി.
ഇന്ത്യയിൽ ഒക്കുപ്പൻസി 200 ശതമാനത്തിനടുത്ത് തുടരുന്ന വന്ദേ ഭാരത് സർവീസ് കേരളത്തിലാണ്. 16 കോച്ചുള്ള തിരുവനന്തപുരം-കാസർകോട്-തിരുവനന്തപുരം വന്ദേഭാരതിലെ 1016 സീറ്റും നിറഞ്ഞാണ് ഓടുന്നത്.
ഒന്നരമാസം മുമ്പ് ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമിച്ച പുതുതായി രണ്ട് വന്ദേഭാരതുകളിലൊന്ന് ദക്ഷിണ-മധ്യ റെയിൽവേക്കും രണ്ടാമത്തേത് ദക്ഷിണ റെയിൽവേക്കും കൈമാറിയിരുന്നു . ഇതിൽ ദക്ഷിണ റെയിൽവേയുടെ ട്രെയിനാണ് ചെന്നൈ അമ്പത്തൂരിൽ നിന്ന് കേരളത്തിനു ലഭിച്ചത് . നിലവിൽ തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് എട്ട് കോച്ചാണ്. ഇതിനുപകരം 20 കോച്ചുള്ള വണ്ടി രണ്ടാംഘട്ടത്തിൽ വരും.
കേരളത്തിൽനിന്ന് പിൻവലിക്കുന്ന 16 കോച്ചുള്ള വന്ദേഭാരത് ദക്ഷിണ റെയിൽവേയുടെ സ്പെയർ തത്കാലം ഉപയോഗിക്കും. മൈസൂരു-ചെന്നൈ വന്ദേഭാരതിന്റെ ഒരുമാസത്തെ അറ്റകുറ്റപ്പണി ഫെബ്രുവരിയിൽ നടക്കും. ആ സമയം ഈ വണ്ടി പകരം ഓടിക്കാനാണ് തീരുമാനം.
The new 20-coach Vande Bharat Express is set to replace the 16-coach service on the Thiruvananthapuram-Kasargod route, increasing seating capacity by 312. Learn more about this upgrade in Kerala.