നികുതി വെട്ടിപ്പ് നടത്തുന്നവരെ DigiYatra വിവരങ്ങൾ വെച്ച് ആദായ നികുതി വകുപ്പ് പിടികൂടും എന്ന തരത്തിൽ അടുത്തിടെ വാർത്തകൾ പ്രചരിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും ഇത്തരത്തിൽ വന്ന വാർത്തകൾ തെറ്റാണ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ്  പിഐബി ഫാക്ട് ചെക്ക് വിഭാഗം. ആദായ നികുതി വകുപ്പും സിവിൽ ഏവിയേഷൻ മന്ത്രാലയവും വാർത്ത നിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ഫിസിക്കൽ ഡോക്യുമെൻ്റുകളുടെ ആവശ്യമില്ലാതെ ചെക്ക്-ഇൻ, സെക്യൂരിറ്റി, ബോർഡിംഗ് ഗേറ്റുകൾ എന്നിങ്ങനെ വിവിധ ചെക്ക്‌പോസ്റ്റുകളിൽ യാത്രക്കാരുടെ ഐഡൻ്റിറ്റി പരിശോധിക്കാൻ ഉപയോഗിക്കുന്ന ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനമാണ് ഡിജി യാത്ര. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനു കീഴിൽ ഡിജി യാത്ര ഫൗണ്ടേഷൻ എന്ന കമ്പനി നടത്തി വരുന്ന ഡിജിറ്റൽ സംരംഭമാണിത്. ഡിസംബർ 30ന് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിലാണ് ഡിജി യാത്ര വിവരങ്ങൾ ഉപയോഗിച്ച് ആദായ നികുതി വകുപ്പ് നികുതി വെട്ടിക്കുന്നവരെ കുടുക്കും എന്ന തരത്തിൽ ആദ്യം പോസ്റ്റ് വന്നത്. ആദായ നികുതി വകുപ്പ് ഡിജി യാത്രാ വിവരങ്ങളെ തെറ്റായ രീതിയിൽ ഉപയോഗിക്കുകയാണ് എന്ന തരത്തിലായിരുന്നു പോസ്റ്റ്. ഈ പ്രവണത ഡിജി യാത്രയിൽ റജിസ്റ്റർ ചെയ്യാൻ ആളുകളെ നിരുത്സാഹപ്പെടുത്തും എന്നും പോസ്റ്റിൽ വിമർശനം ഉന്നയിച്ചിരുന്നു.

തുടർന്ന് നിരവധി ദേശീയ മാധ്യമങ്ങളും ഇത് റിപ്പോർട്ട് ചെയ്തു. എന്നാൽ സ്വതന്ത്ര വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ഫാക്ട് ചെക്കിൽ വാർത്ത വ്യാജമാണെന്ന് തെളിയുകയായിരുന്നു. ആദായ നികുതി വകുപ്പിനൊപ്പം സിവിൽ ഏവിയേഷൻ മന്ത്രാലയവും വാർത്ത വസ്തുതാ വിരുദ്ധമാണെന്ന് അറിയിച്ചു. പോസ്റ്റും വാർത്തയും വ്യാജമാണെന്ന് കാണിച്ച് ആദായ നികുതി വകുപ്പ് എക്സ് പ്ലാറ്റ്ഫോമിൽത്തന്നെ വിശദീകരണം നൽകി. പോസ്റ്റിലും വാർത്തയിലും പറയുന്ന തരത്തിൽ യാതൊരു വിവരങ്ങളും ആദായ നികുതി വകുപ്പ് ഉപയോഗപ്പെടുത്തുന്നില്ല എന്നായിരുന്നു വിശദീകരണം. ഡിജി യാത്ര വിവരങ്ങൾ ആരുമായും പങ്ക് വെക്കപ്പെടുന്നില്ലെന്നും വ്യക്തിഗത വിവരങ്ങൾ ഡിജി യാത്രയിൽ സുരക്ഷിതമാണെന്നുമായിരുന്നു സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ വിശദീകരണം.

Channeliam Fact Check debunks false claims that the Income Tax Department uses DigiYatra data to target tax evaders. DigiYatra ensures decentralized, privacy-first operations.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version