ഇലക്ട്രിക് വാഹനപ്രേമികൾക്കിടയിൽ ഹരമായി മാറി MG Windsor EV. കഴിഞ്ഞ മൂന്ന് മാസങ്ങളിലായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാർ എന്ന നേട്ടം സ്വന്തമാക്കിയാണ് ജെഎസ്ഡബ്ല്യു  എംജി മോട്ടോറിന്റെ വാഹനം വിപണിയിൽ താരമാകുന്നത്. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലെ വിൽപനയിലാണ് എംജി വിൻഡ്സർ ഇവി എതിരാളികളെ പിന്നിലാക്കി ജൈത്രയാത്ര തുടരുന്നത്.

ഡിസംബറിൽ 3,785 എംജി വിൻഡ്സർ ഇവികൾ വിറ്റഴിച്ചതായി ജെഎസ്ഡബ്ല്യു  എംജി മോട്ടോർസ് അവകാശപ്പെടുന്നു. ഒക്ടോബർ, നവംബർ മാസങ്ങളിൽ 3,116ഉം 3,144ഉം വീതം വിൻഡ്സർ ഇവികൾ വിൽപന നടത്തി. ഇങ്ങനെ മൂന്ന് മാസം കൊണ്ട് മാത്രം പതിനായിരത്തിലേറെ വിൻഡ്സർ ഇവികളാണ് വിറ്റഴിച്ചത്. ആകെ വിൽക്കപ്പെടുന്ന വാഹനങ്ങളിൽ മൂന്ന് ശതമാനം മാത്രം ഇലക്ട്രിക് വാഹനങ്ങളുള്ള ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയെ സംബന്ധിച്ചിടത്തോളം ഈ വിൽപന റെക്കോർഡാണെന്ന് എംജി മോട്ടോർസ് പ്രതിനിധി പറഞ്ഞു.

13.5 ലക്ഷം മുതൽ 15.5 ലക്ഷം വരെയാണ് എംജി വിൻഡ്സർ ഇവിയുടെ എക്സ് ഷോറൂം വില. ഒറ്റ ചാർജിൽ 332 കിലോമീറ്റർ വരെ റെയ്ഞ്ചാണ് വാഹനത്തിന് കമ്പനി അവകാശപ്പെടുന്നത്. ടാറ്റാ ടിയാഗോ ഇവി, ടാറ്റാ പഞ്ച് ഇവി, ടാറ്റാ നെക്സോൺ ഇവി, ടാറ്റാ കേർവ് ഇവി, മഹീന്ദ്ര എക്സ് യുവി 400, സിട്രോൺ ഇ-സി3 തുടങ്ങിയ വാഹനങ്ങളോടാണ് എംജിയുടെ മത്സരം. സെപ്റ്റംബറിൽ ലോഞ്ച് ചെയ്ത എംജി വിൻഡ്സർ ഇവി ഒക്ടോബർ മുതലാണ് ഉപഭോക്താക്കളിലേക്ക് എത്തിയത്. വിൻഡ്സറിനു പുറമേ കോമറ്റ്, ZS തുടങ്ങിയ ഇലക്ട്രിക് കാറുകളും എംജി ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നു.

The MG Windsor EV leads India’s electric car market, achieving record-breaking sales for three months. With affordable pricing, a 332 km range, and innovative features, it redefines budget EVs in India.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version