യുഎഇയിൽ ബിഗ് ടിക്കറ്റിൻ്റെ ഒന്നാം സമ്മാനമായ ഒരു മില്യൺ ദിർഹം (2,33,45,670 രൂപ) സ്വന്തമാക്കി മലയാളി. ദുബായിൽ താമസിക്കുന്ന മലയാളിയായ ജോർജിന ജോർജ് ആണ് ഡിസംബറിൽ നടന്ന മില്യണയർ ഇ-ഡ്രോ സീരിസിൽ സമ്മാനാർഹയായത്. 2024ലെ അവസാന ഇ-ഡ്രോ വിജയി കൂടിയാണ് ജോർജിന. കഴിഞ്ഞ അഞ്ച് വർഷങ്ങളായി സഹപ്രവർത്തകരുമായി ചേർന്ന് ടിക്കറ്റ് എടുക്കുന്ന ജോർജിന ഇത്തവണ ഭർത്താവുമായി ചേർന്ന് എടുത്ത ടിക്കറ്റിനാണ് സമ്മാനം അടിച്ചത്.

സമ്മാനാർഹമായ വിവരം അറിയിച്ചു ലഭിച്ച ഫോൺ കോൾ ആദ്യം വിശ്വസിക്കാനായില്ലെന്നും തട്ടിപ്പുകാർ ആരോ വിളിക്കുകയാണെന്നാണ് കരുതിയതെന്നും ജോർജിന പറഞ്ഞു. ബിഗ് ടിക്കറ്റ് സമ്മാനത്തുക കൊണ്ട് കുട്ടികളുടെ വിദ്യാഭ്യാസം മികച്ച രീതിയിൽ പൂർത്തിയാക്കും. ഇനിയും ബിഗ് ടിക്കറ്റ് എടുക്കുമെന്നും ജോർജിന പറഞ്ഞു.

ഈ വർഷം നിരവധി സമ്മാനങ്ങളാണ് ബിഗ് ടിക്കറ്റ് ഭാഗ്യാന്വേഷികളെ കാത്തിരിക്കുന്നത്.  25 മില്യൺ ദിർ‌ഹം ഗ്രാൻഡ് പ്രൈസുള്ള ടിക്കറ്റ് ജനുവരിയിൽ വാങ്ങാം. ഇ-ഡ്രോയിലൂടെ എല്ലാ ആഴ്ചയും ഒരു ഭാഗ്യ ശാലിക്ക് ഒരു മില്യൺ ദിർഹം  നേടാനുള്ള അവസരവുമുണ്ട്. ഇതിനു പുറമേയാണ് ജനുവരിയിൽ ദ ബിഗ് വിൻ കോൺടെസ്റ്റ് തിരികെ എത്തുന്നത്.

Georgina George, a Malayali in Dubai, wins the UAE’s Big Ticket first prize of one million dirhams. Discover her inspiring story and upcoming Big Ticket opportunities.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version