പറക്കുന്ന കൊട്ടാരങ്ങൾ എന്നാണ് ശതകോടീശ്വരൻമാരുടെ പ്രൈവറ്റ്-ബിസിനസ് ജെറ്റുകൾ അറിയപ്പെടുന്നത്. സ്വാഭാവികമായും വിലയുടെ കാര്യത്തിലും ഇവ മുൻപന്തിയിലാകും. അത്തരത്തിൽ ഏറ്റവും വില കൂടിയ വിമാനങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം. ഇവിടെ പറയുന്നത് അതാത് ജെറ്റുകൾ വിപണിയിൽ വിൽക്കപ്പെടുന്ന വിലയാണ്. ശതകോടീശ്വരൻമാർ അവ വാങ്ങി അവരുടെ ഇഷ്ടാനുസരണം കസ്റ്റമൈസ് ചെയ്യുമ്പോൾ വില പിന്നെയും ഇരട്ടിക്കാറുണ്ട്.
ACJ320neo
എയർബസിന്റെ ACJ320neo എന്ന മോഡൽ ജെറ്റാണ് വിപണിയിൽ ഏറ്റവും കൂടിയ വിലയിൽ എത്തുന്ന ബിസിനസ് ജെറ്റ്. ബിസ്ലൈനർ വിഭാഗത്തിൽപ്പെടുന്ന ഈ വിമാനത്തിന്റെ വില 105 മില്യൺ ഡോളറാണ്. 6,000 നോട്ടിക്കൽ മൈൽ റെയ്ഞ്ചുള്ള വിമാനം 13 മണിക്കൂർ വരെ നിർത്താതെ പറപ്പിക്കാനാകും.
BBJ Select
ബോയിങ്ങിന്റെ BBJ Select ആണ് ബിസ്ലൈനർ ശ്രേണിയിൽ വില കൂടിയ രണ്ടാമത്തെ വിമാനം. ഏതാണ്ട് 95 മില്യൺ ഡോളറാണ് ഇതിന്റെ വില. 2026ഓടെ ഇവ ലഭ്യമാകും.
Gulfstream G700
82 മില്യൺ ഡോളർ വില വരുന്ന ഗൾഫ്സ്ട്രീം ജി700 അൾട്രാ ലോങ് റേഞ്ച് വിഭാഗത്തിലാണ് വരിക. പൂർണമായും കസ്റ്റമൈസ് ചെയ്യാവുന്ന തരത്തിലുള്ള ഗൾഫ്സ്ട്രീമിൽ 19 പേർക്ക് ഇരുന്നും 13 പേർക്ക് കിടന്നും സഞ്ചരിക്കാനുള്ള സൗകര്യങ്ങളുണ്ട്.
Bombardier Global 8000
78 മില്യൺ ഡോളർ വിലവരുന്ന Bombardier Global 8000 ആണ് അൾട്രാ ലോങ് റേഞ്ച് വിഭാഗത്തിലെ വിലയേറിയ മറ്റൊരു ജെറ്റ്. എട്ടടി വീതിയുള്ള കയാബിനുമായി എത്തുന്ന വിമാനത്തിൽ 19 പേർക്ക് സഞ്ചരിക്കാം.
Gulfstream G500, Dassault Falcon 6X
ഹെവിജെറ്റ് വിഭാഗത്തിലെ ഏറ്റവും വിലകൂടിയ ജെറ്റാണ് 49.5 മില്യൺ ഡോളർ വിലവരുന്ന ഗൾഫ്സ്ട്രീം ജി500. ഇതേ വിലയിൽത്തന്നെ ഡസോൾട്ട് Falcon 6X എന്ന ജെറ്റ് ഇറക്കുന്നുണ്ട്.
Discover the most expensive private jets, featuring cutting-edge technology, luxury interiors, and unparalleled performance. Explore options from very light jets to bizliners.