2024ലെ ഏറ്റവും ലാഭം നേടിയ ഇന്ത്യൻ സിനിമയായി പ്രേമലു. ഗിരീഷ് എഡി സംവിധാനം ചെയ്ത റൊമാന്റിക് കോമഡി ചിത്രം വലിയ താരനിരകളൊന്നുമില്ലാതെ വെറും 3 കോടി രൂപ ബജറ്റിലാണ് നിർമിച്ചത്. ചിത്രം ബോക്സോഫീസിൽ നേടിയതാകട്ടെ 136 കോടി രൂപയും. അതായത് മുടക്കുമുതലിനേക്കാൾ 45 മടങ്ങ് ലാഭമാണ് ചിത്രം നേടിയത്. ഈ വർഷം ഏതൊരു ഇന്ത്യൻ സിനിമയും നേടിയ ഏറ്റവും ഉയർന്ന ലാഭമാണിത്. ഈ കണക്ക് പ്രകാരമാണ് ബോക്സ് ഓഫിസിൽ ആയിരം കോടിയിലേറെ കലക്റ്റ് ചെയ്ത പാൻ ഇന്ത്യൻ ചിത്രങ്ങളേക്കാൾ പ്രേമലു മുന്നിലെത്തുന്നത്.
![](https://channeliam.com/wp-content/uploads/2025/01/image-2025-01-04T101231.828.webp)
പുഷ്പ 2, കൽക്കി 2898 എഡി, സ്ത്രീ 2 എന്നീ മൂന്ന് ചിത്രങ്ങളാണ് 2024ൽ ആയിരം കോടി ക്ലബിൽ കയറിയ ഇന്ത്യൻ ചിത്രങ്ങൾ. എന്നാൽ ലാഭമേറിയ ചിത്രം എന്ന നേട്ടം പ്രേമലുവിന് ഉള്ളതാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പ്രേമലു നേടിയ 45 മടങ്ങ് ലാഭം എന്നത് ഏതൊരു ഇന്ത്യൻ ചിത്രവും നേടുന്ന എക്കാലത്തേയും ഉയർന്ന ലാഭം കൂടിയാണ്.
![](https://channeliam.com/wp-content/uploads/2025/01/image-2025-01-04T101248.423.webp)
2024ൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ഇന്ത്യൻ ചിത്രം പുഷ്പ ടൂവാണ്. 1800 കോടി രൂപയാണ് ചിത്രം തിയേറ്ററുകളിൽ നേടിയത്. എന്നാൽ ചിത്രത്തിന്റെ നിർമാണച്ചിലവ് 350 കോടി രൂപയിലധികമാണ്. ഇങ്ങനെ നോക്കുമ്പോൾ ചിത്രത്തിന്റെ ബജറ്റിന്റെ അഞ്ചിരട്ടി മാത്രമാണ് പുഷ്പ ടൂവിന്റെ ലാഭം.
Discover how the romantic comedy Premalu, directed by Girish AD, became the most profitable Indian film of 2024, earning 45 times its budget and surpassing big-budget blockbusters like Pushpa 2 and Kalki 2898 AD.