80-90കളിൽ ബോളിവുഡിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഡാനി ഡെൻസോങ്പ. എന്നാൽ മദ്യനിർമാണ രംഗത്തും പേരെടുത്ത വ്യക്തിയാണ് ഡാനി എന്നത് അധികമാർക്കും അറിയാത്ത കാര്യമാണ്. നോർത്ത് ഈസ്റ്റ് ഭാഗത്ത് പ്രശസ്തമായ പതിനൊന്നോളം ബിയറുകൾ നിർമിക്കുന്നത് ഡാനിയുടെ കമ്പനിയാണ്.
സിക്കിമിലെ യുക്സോം ബ്രൂവറീസിന്റെ ഉടമയാണ് ഡാനി. വർഷത്തിൽ മുപ്പത് ലക്ഷത്തിലധികം കെയ്സ് ബിയർ വിൽക്കുന്ന കമ്പനി ഇന്ത്യയിലെ ബിയർ നിർമാണത്തിൽ മൂന്നാമതാണ്. ഡാനിക്കൊപ്പം അദ്ദേഹത്തിന്റെ കുടുംബവും ഈ ബിസിനസ്സിൽ സജീവമാണ്. സിക്കിമിനു പുറമേ ഒഡീഷ, ആസാം എന്നീ സംസ്ഥാനങ്ങളിലും കമ്പനിക്ക് ബിയർ നിർമാണശാലകളുണ്ട്.
ഹിന്ദിക്ക് പുറമേ ബംഗാളി, നേപ്പാളി, തമിഴ് ചിത്രങ്ങളിലും വേഷമിട്ടിട്ടുള്ള ഡാനിയുടെ ആസ്തി പത്ത് മില്യൺ ഡോളറാണ്.
Bollywood legend Danny Denzongpa is not just an iconic actor but also the owner of Yuksom Breweries, India’s third-largest beer producer. Discover his journey from films to entrepreneurship.