ഷെയ്ഖ ഹിന്ദ് ബിൻത് മക്തൂം പദ്ധതിക്ക് കീഴിൽ ദുബായിൽ 3000 വീടുകൾക്ക് നിർമാണാനുമതി നൽകി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. പുതിയ കുടുംബം ആരംഭിക്കുന്ന യുവാക്കൾക്കായാണ് 5.4 ബില്യൺ ദിർഹം ചിലവഴിച്ച് വീടുകൾ നിർമിക്കുക. കുടുംബ സ്ഥിരത, ജീവിത നിലവാരം ഉയർത്തൽ തുടങ്ങിയവയ്ക്കായി സാമ്പത്തിക സഹായം നൽകുന്ന ദുബായ് ഭരണകൂടത്തിന്റെ പദ്ധതിയാണ് ഷെയ്ഖ ഹിന്ദ് ബിൻത് മക്തൂം കുടുംബ പദ്ധതി.
യുവാക്കളുടെ ജീവിതനിലവാരം ഉയർത്താനും അവരുടെ പുതിയ കുടുംബങ്ങൾക്ക് മികച്ച ജീവിത സാഹചര്യം ഒരുക്കാനും പദ്ധതിയിലൂടെ കഴിയുമെന്ന് പ്രഖ്യാപന വേളയിൽ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. നേരത്തെ ദുബായിൽ ഭവനപദ്ധതിക്കുള്ള പുതിയ പ്രദേശത്തിന് ഷെയ്ഖ് മുഹമ്മദ് തന്റെ മാതാവിന്റെ പേര് നൽകിയിരുന്നു. ലത്തീഫ സിറ്റി എന്ന് പേര് നൽകിയിരിക്കുന്ന പ്രദേശത്ത് മാത്രം 1181 വീടുകൾ ഷെയ്ഖ ഹിന്ദ് ബിൻത് മക്തൂം പദ്ധതിയിൽ നിർമിക്കും.
വാദി അൽ മർദിയിൽ 432 വീടുകൾ, മകാൻ പ്രദേശത്ത് 200, അൽ യലായിൽ 606, അൽ ആവിറിൽ 398, ഊദ് അൽ മുത്തീനയിൽ 120 വീടുകൾ എന്നിവ നിർമിച്ചു നൽകും. ഇതിനു പുറമേ പദ്ധതിയിൽ നഗരത്തിനു പുറത്തുള്ള ഇടങ്ങളിൽ 67 വീടുകളും നിർമിക്കും.
Learn about Dubai’s Sheikha Hind bint Maktoum Family Programme, including the Dh5.4 billion housing project for over 3,000 homes, aimed at enhancing family stability and supporting young Emiratis.