അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ജാക്പോട്ട് സമ്മാനമായ മൂന്ന് കോടി ദിർഹം (ഏതാണ്ട് 70 കോടി രൂപ) സ്വന്തമാക്കിയ മലയാളിയെ അറിഞ്ഞിരിക്കുമല്ലോ.
ബഹ്‌റൈനിൽ ജോലി ചെയ്യുന്ന മനു മോഹനെയാണ് ഭാഗ്യം തേടിയെത്തിയത്. ഭാഗ്യവാർത്ത അറിഞ്ഞതോടെ മനു അത് ആഘോഷിച്ചതാകട്ടെ ക്രിക്കറ്റ് കളിച്ചും.
ബഹ്റൈനിൽ നഴ്സായ മനു നൈറ്റ് ഡ്യൂട്ടിയിൽ ഇരിക്കെയാണ് ജാക്പോട്ട് വിജയത്തിന്റെ വാർത്തയറിഞ്ഞത്. പുലർച്ചെ അഞ്ച് മണിക്ക് ഡ്യൂട്ടി കഴിഞ്ഞ് അദ്ദേഹം നേരെ ക്രിക്കറ്റ് കളിക്കാനിറങ്ങി. ഫ്ലൈയിങ് ഫൈറ്റേർസ് എന്ന ക്രിക്കറ്റ് ക്ലബ്ബിനായി ജഴ്സിയണിഞ്ഞ മനു മത്സരത്തിൽ സെഞ്ച്വറിയും നേടി.
മനുവടക്കം 21 സഹപ്രവർത്തകർ ചേർന്നാണ് സമ്മാനാർഹമായ ടിക്കറ്റ് എടുത്തത്. സമ്മാനത്തുക തുല്യമായി പങ്കിടുമെന്ന് മനു മോഹൻ പറഞ്ഞു. നാട്ടിലും ബഹ്റൈനിലും കൊച്ചുകൊച്ച് കടങ്ങളും ലോണുകളും ഉള്ളവരാണ് എല്ലാവരും. കടങ്ങൾ വീട്ടി ബാക്കി തുക മികച്ച രീതിയിൽത്തന്നെ വിനിയോഗിക്കുമെന്ന് മനു പറഞ്ഞു.
Discover how Indian expat Manu Mohanan, a nurse in Bahrain, won Dh30 million in Big Ticket’s first draw of 2025. Learn about his humble celebration, shared fortune, and plans for the future.